എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ‘ട്രൂത്ത്ജിപിടി’, സുരക്ഷയിലേയ്ക്കുള്ള മാര്‍ഗമെന്ന് എലോണ്‍ മസ്‌ക്ക്

ന്യൂഡല്‍ഹി: പ്രപഞ്ചോത്പത്തിയുടെ നിഗൂഢതയിലേയ്ക്ക് വെളിച്ചം വീശാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ ആയുധമാക്കുകയാണ് എലോണ്‍ മസ്‌ക്ക്. ഇതിനായി ട്രൂത്ത് ജിപിടി പ്രോഗ്രാം അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ട്രൂത്ത് ജിപിടി, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പ്രപഞ്ച സത്യങ്ങള്‍ അന്വേഷിക്കുന്ന പ്രോഗ്രാമാണ്.

നിര്‍മ്മിതബുദ്ധിയുടെ കാലത്ത് സുരക്ഷയിലേയ്ക്കുള്ള മികച്ച മാര്‍ഗ്ഗം. പ്രപഞ്ചത്തെ മനസ്സിലാക്കുന്ന നിര്‍മ്മിത ബുദ്ധി മനുഷ്യനെ നശിപ്പിക്കില്ല. കാരണം മനുഷ്യന്‍ പ്രപഞ്ചത്തിന്റെ രസകരമായ ഒരു ഭാഗമാണ്, ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക്ക് പറയുന്നു.

മനുഷ്യ സാധ്യതകളെ ഹനിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും മസ്‌ക്ക് അറിയിച്ചു. നിര്‍മ്മിത ബുദ്ധിയോടൊപ്പം മനുഷ്യ മസ്തിഷ്‌ക്കത്തെ കൂടി ഉപയോഗപ്പെടുത്തുന്ന പ്രോഗ്രാമായിരിക്കും ഇത്. വിനാശകാരമെന്ന് അഭിപ്രായപ്പെട്ടെങ്കിലും മസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങളേറെയും നിര്‍മ്മിത ബുദ്ധിയെ ചുറ്റിപറ്റിയാണ്.

ഈയിടെ എക്‌സ്എഐ എന്ന പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കമ്പനി തുടങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നു.

X
Top