ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

പുതിയ എഐ കമ്പനി ആരംഭിച്ച് എലോണ്‍ മസ്‌ക്ക്

ന്യൂഡല്‍ഹി: ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ആരംഭിച്ചിരിക്കയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്ക്. എക്സ്എഐ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എലോണ്‍ മസ്‌ക്കും സെക്രട്ടറി ജാരെഡ് ബിര്‍ച്ചാളുമാണ്. മസ്‌ക്കിന്റെ ഫാമിലി ഓഫീസ് ഡയറക്ടറാണ് ജാരെഡ് ബിര്‍ച്ചാള്‍.

കമ്പനി ഒരു ജനറേറ്റീവ് എഐ ഉല്‍പ്പന്നം പുറത്തിറക്കുമെന്നാണ് അറിയുന്നത്. അതിനായി മസ്‌ക് ആയിരക്കണക്കിന് ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റുകള്‍ (ജിപിയു) വാങ്ങി.മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയുമായി മത്സരിക്കുകയാണ് ലക്ഷ്യം.

ജനകീയ കമ്പനി ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനാണ് മസ്‌ക്ക്. 2015 ലാണ് കമ്പനി സ്ഥാപിതമാകുന്നത്. 2018 ല്‍ ടെസ്ല സ്ഥാപകന്‍ ഓപ്പണ്‍ എഐയില്‍ നിന്നും പിന്മാറി.

എഐ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതു കത്തില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു.

ഇപ്പോള്‍ ജനറേറ്റീവ് എഐയായ ഓട്ടോ ജിപിടിയെ കാത്തിരിക്കയാണ് ലോകം. കുറച്ച് പ്രോംപ്റ്റുകളിലൂടെ വന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും.

X
Top