നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

50,000 കോടി ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി ഇലോൺ മസ്‌ക്

രിത്രത്തിൽ 50,000 കോടി യുഎസ് ഡോളർ ആസ്തിയുള്ള ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്‌ക്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഈ സിഇഒയുടെ സമ്പത്ത് അരലക്ഷം കോടി കവിഞ്ഞു. ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച് വ്യാഴാഴ്ച്ച വൈകിട്ട് 4:15 വരെ അദ്ദേഹത്തിന്റെ ആസ്തി 50,010 കോടി ഡോളറാണ്.

നിലവിലെ വേഗതയിൽ മുന്നേറിയാൽ 2033 ആകുമ്പോഴേക്കും മസ്‌കിന് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ (ലക്ഷം കോടി ഡോളർ ആസ്തി) ആകാൻ കഴിയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ടെസ്‌ലയുടെ കുതിപ്പ്
കഴിഞ്ഞ ദിവസം ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 4% ഉയർന്നു. ഇത് മസ്‌കിന്റെ സമ്പത്തിലേക്ക് ഏകദേശം 930 കോടി ഡോളറാണ് ഒറ്റ ദിവസം കൊണ്ട് കൂട്ടിചേർത്തത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിനെ (DOGE) നയിച്ചിരുന്ന റോളിൽ നിന്ന് പിന്മാറുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതോടെയാണ് തകർന്നു കിടന്നിരുന്ന ഓഹരികൾ വീണ്ടും തേരോട്ടം തുടങ്ങി ഏകദേശം ഇരട്ടിയായത്.

എക്സിനും സ്പേസ് എക്സിനും മുന്നേറ്റം
ഇലക്ട്രിക് വാഹന കമ്പനി ഓഹരികളുടെ തിരിച്ചുവരവും ഈ വർഷം മറ്റ് ടെക് സ്റ്റാർട്ടപ്പുകളുടെ വർധിച്ച മൂല്യനിർണയവും കാരണമാണ് ഏകദേശം 50,000 കോടി ഡോളർ ആസ്തി നേടുന്ന ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്ക് മാറിയത്.

ടെസ്‌ല ഡയറക്ടർ ബോർഡ് കഴിഞ്ഞ മാസം തങ്ങളുടെ സിഇഒയ്ക്ക് ഉയർന്ന സാമ്പത്തിക, പ്രവർത്തന ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും കമ്പനിയിൽ ഒരു വലിയ ഓഹരി വേണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.

മസ്കിന്റെ എഐ സ്റ്റാര്‍ട്ടപ്പ് എക്സ് എഐ, റോക്കറ്റ് കമ്പനിയായ സ്പേസ്എക്സ് എന്നിവയുടെയും മൂല്യം ഈ വര്‍ഷം വര്‍ധിച്ചു. ജൂലൈ വരെ എക്സ് എഐയ്ക്ക് 7,500 കോടി ഡോളർ മൂല്യമാണ് രേഖപ്പെടുത്തിയത്.

X
Top