അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇലോണ്‍ മസ്‌ക് ഇന്ത്യയിലേക്ക് എത്തുന്നു; ടെസ്‌ല ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു

കൊച്ചി: ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോണ്‍ മസ്ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാങ്കേതികവിദ്യയെ കുറിച്ച്‌ ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മസ്‌ക് സാമൂഹിക മാദ്ധ്യമമായ എക്‌സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയുമായുള്ള ചർച്ച ഒരു ബഹുമതിയാണെന്നും മസ്‌ക് പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര സഹകരണത്തിന് സാദ്ധ്യതകള്‍ വർദ്ധിപ്പിക്കുന്നതാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ മസ്‌കിന്റെ നിലപാടെന്ന് വിലയിരുത്തുന്നു.

ആഗോള വ്യാപാര യുദ്ധത്തിനിടെയിലും അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളിയായാണ് ഇന്ത്യയെ നിക്ഷേപകർ ഉയർത്തിക്കാട്ടുന്നത്.

X
Top