ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻ

ന്യൂഡൽഹി: അടുത്ത 6 വർഷം 91,600 പേർക്ക് തൊഴിൽ സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.

രണ്ട് ആഴ്ചയ്ക്കകം കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിക്കാനുള്ള പോർട്ടൽ തുറക്കും. 23,919 കോടി രൂപയുടേതാണ് പദ്ധതി.

അടുത്ത 6 വർഷത്തിനിടെ ഇതുവഴി 91,600 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

59,350 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി കേന്ദ്രം പ്രതീക്ഷിക്കുന്നത്. ടെലികോം, ഓട്ടമൊബീൽ, മെഡിക്കൽ ഡിവൈസസ് അടക്കം വിവിധ മേഖലകളിൽ ഈ പദ്ധതി ഗുണം ചെയ്യും.

ഇന്ത്യയിൽ ഉൽപാദനത്തിന് തയാറാകുന്ന കമ്പനികൾക്ക് വിവിധ ആനുകൂല്യങ്ങൾ സർക്കാർ നൽകും. തൊഴിൽ സൃഷ്ടിക്കുന്നതിന്റെ തോത് വച്ച് എംപ്ലോയ്മെന്റ് ബന്ധിത ആനുകൂല്യങ്ങളുമുണ്ടാകും.

X
Top