ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല

തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌ വർധന ഉടൻ ഇല്ല. നിലവിലെ താരീഫ്‌ പ്രകാരമുള്ള നിരക്ക്‌ ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന്‌ അനുമതി നൽകി.

കഴിഞ്ഞ മാർച്ച്‌ 31 വരെയുള്ള നിശ്‌ചയിച്ചിരുന്ന നിരക്കാണ്‌ നിലവിലും ഒരുമാസം കൂടി തുടരാൻ കമ്മിഷൻ അനുവാദം നൽകിയിരിക്കുന്നത്‌.

കെഎസ്‌ഇബിയുടെ വരവ്‌ ചെലവുകൾ പരിശോധിച്ച്‌ ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിലാകേണ്ടതാണ്‌. എന്നാൽ കഴിഞ്ഞ വർഷം മുതൽ അഞ്ച്‌ വർഷത്തെ നിരക്ക്‌ ഒന്നിച്ച്‌ പ്രഖ്യാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിരുന്നു.

എന്നാൽ മുൻ വർഷവും ഒരു വർഷത്തെ നിരക്ക്‌ വർധനയാണ്‌ നടപ്പാക്കാനായത്‌. ഈ വർഷം നാല്‌ വർഷത്തെ നിരക്ക്‌ വർധനയ്‌ക്കാണ്‌ നടപടികൾ പുരോഗമിക്കുന്നത്‌. ഇതിനുള്ള പൊതു അദാലത്ത്‌ ഉൾപ്പെടെ കമ്മിഷൻ നടത്തുകയും ചെയ്‌തു.

നടപടി ക്രമങ്ങൾ പൂർത്തിയാകും മുറയ്‌ക്ക്‌ പുതുക്കിയ താരീഫ്‌ പ്രസിദ്ധീകരിക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

X
Top