രാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈന

കേരളത്തിലെ ഇലക്‌ട്രിക്‌ വാഹന രജിസ്‌ട്രേഷൻ രണ്ടുലക്ഷത്തിലേക്ക്

കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു.

1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈവർഷം മാത്രം 54,703 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.

2023-ല്‍ 75,802 വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിരുന്നു. 2022-ല്‍ 39,623 വൈദ്യുതവാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020-ല്‍ മൊത്തം രജിസ്ട്രേഷനില്‍ 1,368 എണ്ണം മാത്രമായിരുന്നു വൈദ്യുത വാഹനങ്ങള്‍. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹന രജിസ്ട്രേഷൻ ഈവർഷം 40 മടങ്ങ് വർധിച്ചു.

ഓരോ വർഷം പിന്നിടുമ്പോഴും കേരളീയർക്ക് വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈവർഷം അവസാനത്തോടെ കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ എണ്ണം രണ്ടുലക്ഷം കടന്നേക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങി ഇലക്‌ട്രിക് ശ്രേണിയില്‍ എല്ലാ വാഹനങ്ങള്‍ക്കും ആവശ്യകത ഉയരുകയാണ്. ചാർജിങ് സൗകര്യങ്ങള്‍ വർധിക്കുന്നതും സർക്കാർ ആനുകൂല്യങ്ങളുമാണ് വൈദ്യുതവിഭാഗത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

വർധിച്ച ആവശ്യകത മുന്നില്‍ കണ്ടുതന്നെ വൈദ്യുത വിഭാഗത്തില്‍ മത്സരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനികള്‍. ദക്ഷിണകൊറിയൻ കാർനിർമാതാക്കളായ ഹ്യൂണ്ടായ് 2025-ല്‍ നാല് വൈദ്യുതവാഹനങ്ങള്‍ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്.

ക്രെറ്റ ഇ.വി. ആയിരിക്കും ഇതില്‍ ആദ്യത്തേത്. മഹീന്ദ്രയുടെ എക്സ്.യു.വി. ഇ-8 ഈവർഷം നിരത്തിലെത്തും. എക്സ്.യു.വി. ഇ-9 അടുത്തവർഷം ഏപ്രിലില്‍ മഹീന്ദ്ര ഇന്ത്യയില്‍ ഇറക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇരുചക്രവാഹന വിഭാഗത്തില്‍ പുതിയ വാഹനങ്ങളിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടി.വി.എസും.

X
Top