എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍

  • ഒരു കോടിയിലേറെ ജീവനക്കാര്‍ക്ക് കൈനിറയെ നേട്ടം?

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ (സിപിസി) ഔദ്യോഗികമായി അംഗീകരിച്ചു. 1.1 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരുന്ന ശമ്പള കമ്മീഷന്‍ 2026 ജനുവരി മുതല്‍ പ്രവര്‍ത്തനത്തിലേക്ക് നീങ്ങും.

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ അടുത്തിടെയാണ് രൂപീകരിച്ചതെങ്കിലും, ശമ്പള- പെന്‍ഷന്‍ വര്‍ദ്ധനവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എട്ടാം സിപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 12-16 മാസം കൂടി എടുത്തേക്കും.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് സ്വീകരിച്ച് അത് പരസ്യമാക്കിയതിനുശേഷം മാത്രമേ ശമ്പളത്തിന്റെയും പെന്‍ഷന്‍ വര്‍ദ്ധനവിന്റെയും യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാനാകൂ.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സേവന കാര്യങ്ങളെക്കുറിച്ചുള്ള മെമ്മോറാണ്ടം തയ്യാറാക്കുന്നതിനായി 2026 ഫെബ്രുവരി 25 ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും. എട്ടാമത് ശമ്പള കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡിഎ വര്‍ദ്ധനവ് തീരുമാനിക്കാന്‍ എട്ടാം ശമ്പള കമ്മീഷന്‍ ഉപയോഗിച്ചേക്കും. എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള കുടിശ്ശിക വിതരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. 2027ല്‍ എട്ടാം സിപിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ഇത് വ്യക്തമാക്കിയേക്കും.

ശമ്പള കമ്മീഷനുകളുടെ ചരിത്രം
ഇന്ത്യക്ക് 1946 മുതല്‍ എട്ട് കേന്ദ്ര ശമ്പള കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടനകള്‍, അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമാണ് ഈ കമ്മീഷനുകള്‍.

സാധാരണയായി ഓരോ 10 വര്‍ഷത്തിലും ശമ്പള കമ്മീഷനുകള്‍ രൂപീകരിക്കുന്നു. നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ ബാധകമായ ഫിറ്റ്‌മെന്റ് ഘടകം ഉപയോഗിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. സാധാരണയായി ഓരോ 10 വര്‍ഷത്തിലും സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, സാമ്പത്തിക ശേഷി, ഡി എ എന്നിവ അടിസ്ഥാനമാക്കിയാണ് ശുപാര്‍ശകള്‍ നടത്തുക.

വീട് വാടക അലവന്‍സ് (HRA), യാത്രാ അലവന്‍സ് (TA) തുടങ്ങിയ പ്രധാന അലവന്‍സുകള്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കി വീണ്ടും കണക്കാക്കുന്നു.

സര്‍ക്കാരിന്റെ ധനകാര്യ ശേഷി, ഏറ്റവും താഴ്ന്ന നിലയിലുള്ള ജീവനക്കാര്‍ക്കുള്ള ഏറ്റവും കുറഞ്ഞ വേതന ആവശ്യകതകള്‍ എന്നീ ഘടകങ്ങള്‍ കൂടി ശമ്പള കമ്മീഷനുകള്‍ കണക്കിലെടുത്താണ് തീരുമാനങ്ങളിലേക്കും നയരൂപീകരണത്തിലേക്കും എത്തുന്നത്.

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയതിന് ശേഷം 15 മാസം വരെയുള്ള ശമ്പള കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ 2028 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

X
Top