അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എഡ്യുടെക് കമ്പനി വേദാന്തു 385 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാന്‍ഡെമിക്കിന് ശേഷമുള്ള ലോകത്ത് സ്വകാര്യ മൂലധനം വറ്റിവരണ്ടതോടെ ഇന്ത്യന്‍ എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ 7000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു.

ഈ ലിസ്റ്റില്‍ പുതിയതായി ചേര്‍ന്ന കമ്പനിയാണ് ടൈഗര്‍ ഗ്ലോബല്‍ പിന്തുണയുള്ള വേദാന്തു ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. എഡ്ടെക് സ്ഥാപനങ്ങള്‍ വളര്‍ച്ചയെക്കാള്‍ ലാഭത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഈ നടപടി കാണിക്കുന്നു.

എച്ച്ആര്‍, ലേണിംഗ്, ഉള്ളടക്കം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള 385 ജീവനക്കാരുടെ തൊഴിലാണ് വേദാന്തുവില്‍ നഷ്ടപ്പെട്ടത്. എഡ്ടെക് കമ്പനിയില്‍ ഇപ്പോള്‍ 3,300 ഓളം പേരുണ്ടെന്ന റിപ്പോര്‍ട്ട് പറയുന്നു. സ്ഥാപകാംഗങ്ങളുള്‍പ്പടെയുള്ളവര്‍ 50 ശതമാനം ശമ്പളം കുറയ്ക്കാനും തയ്യാറായിട്ടുണ്ട്.

ഈ വര്‍ഷം 1000 ത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടുകഴിഞ്ഞു. ഓഫ് ലൈന്‍ പ്രകടനം മെച്ചപ്പെടുത്താനായി ദീക്ഷ എന്ന കമ്പനിയെ 40 മില്യണ്‍ ഡോളറിന് വേദാന്തു ഏറ്റെടുത്തിരുന്നു. അതിന് ശേഷമാണ് പുതിയ സംഭവങ്ങള്‍ ഉരുത്തിരിഞ്ഞത്.

ഈ മെയ് മാസത്തില്‍, കമ്പനി രണ്ട് ഘട്ടങ്ങളിലായി ഏകദേശം 624 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബിസിനസ് അന്തരീക്ഷത്തിലെ മാറ്റങ്ങളും ജീവന്കാരെ കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചു.

X
Top