കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

എഡല്‍വെയ്സ് മ്യൂച്വല്‍ ഫണ്ട് മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: അതിവേഗം വളരുന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡല്‍വെയ്‌സ് മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടി ക്യാപ് നിക്ഷേപ പദ്ധതി അവതരിപ്പിച്ചു.

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോല്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഈ ഫണ്ടില്‍ ഒക്ടോബര്‍ 18 വരെ നിക്ഷേപിക്കാം.

വൈവിധ്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാക്കുകയാണ് മള്‍ട്ടി ക്യാപ് ഫണ്ടിന്റെ ലക്ഷ്യം.

ഇതിനായി മികച്ച പ്രകടനം നടത്തുന്ന ഓഹരികളെ കണ്ടെത്തുന്നതിന് എഡല്‍വെയ്‌സിന് മികവുറ്റ സംവിധാനമുണ്ട്.

കുറഞ്ഞത് 25 ശതമാനവും പരമാവധി 50 ശതമാനവുമാണ് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുക.

മൂന്ന് വിഭാഗങ്ങളിലുമായി 75 മുതല്‍ 100 ശതമാനം വരെ ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഓഹരികളിലേക്കായി നീക്കിവച്ചിരിക്കുന്നു.

X
Top