കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

വൈദ്യുതിബോർഡ് ദിവസേന ആറ് ലക്ഷം യൂണിറ്റ് വൈദ്യുതി 9.26 രൂപയ്ക്ക് വാങ്ങുന്നു

തിരുവനന്തപുരം: വേനൽ തരണംചെയ്യാൻ വൈദ്യുതിബോർഡ് ദിവസേന ആറ് ലക്ഷം യൂണിറ്റ് വിലകൂടിയ വൈദ്യുതികൂടി വാങ്ങുന്നു. യൂണിറ്റിന് 9.26 രൂപയാണ് വില.

വൈദ്യുതി വാങ്ങാൻ ബുധനാഴ്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. യൂണിറ്റിന് 4.15 രൂപയ്ക്കുള്ള ദീർഘകാല കരാർ ചട്ടം ലംഘിച്ചതിനാൽ റദ്ദാക്കണമെന്ന ഉത്തരവിന് പിന്നാലെയാണിത്.

മേയ് 31 വരെയുള്ള ഉപയോഗത്തിന് 150 മെഗാവാട്ട് വൈദ്യുതിക്കാണ് ബോർഡ് ടെൻഡർ വിളിച്ചത്. എന്നാൽ രണ്ട് കമ്പനികളേ വന്നുള്ളൂ.

എൻ.ടി.പി.സി. വിദ്യുത് വ്യാപാർനിഗം ലിമിറ്റഡ് 50 മെഗാവാട്ട് വൈദ്യുതി 9.26 രൂപയ്ക്കും മണികരൺ പവർ ലിമിറ്റഡ് 100 മെഗാവാട്ട് 12 രൂപയ്ക്കും വാഗ്‌ദാനം ചെയ്തു. 9.26 രൂപയ്ക്കുള്ള വൈദ്യുതിക്ക് കമ്മിഷന്റെ അംഗീകാരം തേടി.

അധികച്ചെലവ് സർചാർജായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കും.

X
Top