അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നടപ്പ് പാദത്തില്‍ വളര്‍ച്ച 7.8 ശതമാനമാകുമെന്ന് ആര്‍ബിഐ സ്റ്റാഫിന്റ ലേഖനം

ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധിയും യൂറോപ്യന്‍ യുദ്ധവും മൂലമുണ്ടായ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സാവധാനമെങ്കിലും കരകയറുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ്‌ ഇന്ത്യ സ്റ്റാഫെഴുതിയ ലേഖനം നിരീക്ഷിക്കുന്നു. വീണ്ടെടുപ്പ് ശക്തിപ്പെടുത്തുന്നതിന് വില സ്ഥിരത ആവശ്യമാണ്. അതുവരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എഴുതിയ ലേഖനം പറയുന്നു.

കേന്ദ്രബാങ്ക് ബുള്ളറ്റിനിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ 7.8 ശതമാനം വളര്‍ച്ചയാണ് ലേഖകര്‍ കണക്കുകൂട്ടുന്നത്.

ആര്‍ബിഐ കണക്കുപ്രകാരം മുഴുവന്‍ സാമ്പത്തികവര്‍ഷ വളര്‍ച്ച 6.5 ശതമാനമാണ്. പകര്‍ച്ചവ്യാധികാലത്തെ ഉത്തേജനം പിന്‍വലിക്കുന്നതിന്റെ ഭാഗമായി 2022 മാര്‍ച്ച് മുതല്‍ കേന്ദ്രബാങ്ക് നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതിനകം 250 ബേസിസ് പോയിന്റ് ഉയര്‍ന്ന റിപ്പോ നിരക്ക്, ഇപ്പോള്‍ 6.5 ശമതാനത്തിലാണ്.

2023-24 ന്റെ ആദ്യ പാദത്തിലെ വളര്‍ച്ചയെ സ്വകാര്യ ഉപഭോഗം നയിക്കുമെന്നും ലേഖകര്‍ ചൂണ്ടിക്കാട്ടി. ഖാരിഫ്, റാബി സീസണുകളിലെ പ്രോത്സാഹജനകമായ വിളവ് , ഗ്രമീണ ഡിമാന്റിന്റെ പുനരുജ്ജീവനം,സേവനങ്ങളിലെ ഉയര്‍ച്ച, കുറയുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ എന്നിവയും സമ്പദ് വ്യവസ്ഥയെ തുണയ്ക്കുന്ന ഘടകങ്ങളാണ്.

X
Top