10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍

ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍. 12.5% നും 15% നും ഇടയിലുള്ള വളര്‍ച്ച അനുമാനമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ആര്‍ബിഐയുടെ വളര്‍ച്ചാ അനുമാനമായ 16.2 ശതമാനത്തേക്കാള്‍ കുറവാണ് ഇത്.

ജൂണ്‍ പാദത്തില്‍ 16.2 ശതമാനവും സാമ്പത്തികവര്‍ഷത്തില്‍ 7.2 ശതമാനവും വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത്രയും വളരാന്‍ സമ്പദ് വ്യസ്ഥയ്ക്കാവില്ലെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ദരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ നിക്ഷേപ കുറയുന്നതും പണനയം ഉത്പാദനമേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തുക.

ഉയര്‍ന്ന പണപ്പെരുപ്പം കോര്‍പ്പറേറ്റ് മാര്‍ജിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ കാപെക്‌സിന്റെ പിന്‍ബലത്തിലാണ് ആര്‍ബിഐ വളര്‍ച്ചാ അനുമാനം തിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്വകാര്യ കാപക്‌സ് ആനുപാതികമായി വളര്‍ന്നിട്ടെല്ലെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്, അവര്‍ ഓര്‍മ്മിപ്പിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.3% വളര്‍ച്ച കൈവരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിലെ ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര പന്ത് കണക്കാക്കുന്നു. അടിസ്ഥാനമാക്കിയ കണക്കുകള്‍ ദുര്‍ബലമായത് ആദ്യപാദത്തില്‍ ഗുണം ചെയ്യും. ഡിമാന്റ്, സ്വകാര്യ നിക്ഷേപം എന്നിവ യഥാക്രമം 15.4 ശതമാനം, 14.3 ശതമാനം എന്നിങ്ങനെയാണ് വളരുക.

ഇത് ഉപഭോക്താക്കളുടെ ചെലഴിക്കലിന്റേയും സ്വകാര്യ കാപക്‌സിന്റെയും തോത് കൂടിയാണ്. ആഗോള ചരക്ക് വില വര്‍ധന, രൂപയുടെ മൂല്യമിടിവ് എന്നിവ കമ്പനികളുടെ മാര്‍ജിനെ ബാധിച്ചിട്ടുണ്ടെന്നും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യമായ 6 ശതമാനത്തില്‍ കൂടുതലാണെന്നും പന്ത് നിരീക്ഷിക്കുന്നു. മൊത്ത വില സൂചിക പണപ്പെരുപ്പമാകട്ടെ ഇരട്ട അക്കത്തില്‍ തുടരുകയാണ്.

നിലവില്‍ 15 ശതമാനമാണ് മൊത്ത വില സൂചിക പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം(സിപിഐ) 7 ശതമാനത്തില്‍ കൂടുതലുമാണ്. ഈ സാഹചര്യങ്ങള്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും, പന്ത് പറഞ്ഞു. ഇക്ര കണക്കാക്കുന്ന ജിഡിപി വളര്‍ച്ച 12.5 -13% ആണ്. ‘ശക്തമായ സേവന മേഖലയാണ് ഇത്രയും വളര്‍ച്ച സൃഷ്ടിക്കുക”ഇക്രയിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറയുന്നു.

ഉയര്‍ന്ന ചരക്ക് വിലകള്‍ സൃഷ്ടിച്ച മാര്‍ജിന്‍ സമ്മര്‍ദ്ദം, അവശ്യവസ്തുക്കളല്ലാത്തവയുടെ ഡിമാന്റിലുണ്ടായ കുറവ്, ഗോതമ്പ് വിള നാശം എന്നിവ കാരണം ആര്‍ബിഐ ലക്ഷ്യം അപ്രാപ്യമാകുമെന്നും അദിതി നായര്‍ വ്യക്തമാക്കി.

X
Top