ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇ-രൂപയെ നിലവില്‍ പണമാക്കി മാറ്റാനാകില്ലെന്ന് ആര്‍ബിഐ അധികൃതര്‍

ന്യൂഡല്‍ഹി: ഇ-രൂപയെ ഭൗതിക രൂപത്തില്‍ മാറ്റാന്‍ നിലവില്‍ സംവിധാനമില്ലെന്ന് ആര്‍ബിഐ ഫിന്‍ടെക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ചീഫ് ജനറല്‍ മാനേജര്‍ അനുജ് രഞ്ജന്‍. തിരിച്ചുമാറ്റുന്നതും അസാധ്യമാണ്. ബാങ്ക് നിക്ഷേപങ്ങള്‍ക്കെതിരെ മാത്രമേ ഇ-രൂപ ഇഷ്യൂ ചെയ്യൂ.

ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനുജ്. ചെറിയ ഗ്രൂപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ രൂപ നടപ്പിലാക്കി വരികയാണെന്നും ബാധ്യതകളുടെ ഭാഗമായതിനാല്‍ ബന്ധപ്പെട്ട ചെലവുകള്‍ ആര്‍ബിഐയാണ് വഹിക്കുന്നതെന്നും അനൂജ് രഞ്ജന്‍ വ്യക്തമാക്കി. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവ വഴി യെസ് ബാങ്ക് ഇ-രൂപ ഡിജിറ്റല്‍ വാലറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

റിലയന്‍സ് റീട്ടെയില്‍, നാച്ചുറല്‍ ഐസ്‌ക്രീം, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ തുടങ്ങിയവ ഇ- രൂപയില്‍ പെയ്മന്റുകളും സ്വീകരിക്കുന്നു. ചൈന, ഇന്ത്യ, നൈജീരിയ, ബഹാമാസ് തുടങ്ങിയ രാജ്യങ്ങള്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി കഴിഞ്ഞു. സ്വീഡനും ജപ്പാനും പുറത്തിറക്കാനൊരുങ്ങുമ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇത് സംബന്ധിച്ച് പഠനം തുടരുന്നു.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ ഫെഡറല്‍ ബാങ്കിനാകില്ലെന്നാണ് ഇത് സംബന്ധിച്ച് ചെയര്‍ ജെറോം പവലിന്റെ വെളിപെടുത്തല്‍. ഡിജിറ്റല്‍ കറന്‍സികളുടെ ആവശ്യകത, പ്രയോജനം, സാധ്യത, ഗുണദോഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടക്കുകയാണ്.

രണ്ട് തരത്തിലുള്ള സിബിസിഡി(സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി)കളാണുള്ളത്. സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന നിയമപരമായ ടെണ്ടറുള്ളവയും കേന്ദ്രബാങ്ക് ഉപയോഗിക്കുന്നതുമാണ് ഇവ. വാണിജ്യബാങ്കുകള്‍ക്ക് തുക കൈമാറാനാണ് കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗപ്പെടുത്തുന്നുത്.

ചൈനയിലെ ഡിജിറ്റല്‍ യുവാന്‍ ഇതിനുദാഹരണമാണ്. അലിപേ, വീചാറ്റ് പേ തുടങ്ങിയ സുസ്ഥിരവും നന്നായി ലിങ്ക് ചെയ്തതുമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ സാധാരണ ചൈനീസ് പൗരന്മാര്‍ ഡിജിറ്റല്‍ യുവാന്‍ ഉപയോഗപ്പെടുത്തുന്നു. ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താന്‍ ജനങ്ങളെ അനുവദിക്കുന്ന ഇന്ത്യയുടെ പരീക്ഷണം ധീരമാണെന്നും അനുജ് രഞ്ജന്‍ പറഞ്ഞു.

X
Top