സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സാങ്കേതിക തകരാറുകള്‍ നേരിട്ട് ഇ-ഫയലിങ് പോര്‍ട്ടല്‍

ബെംഗളൂരു: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിങ് പോർട്ടൽ. തുടക്കം മുതൽ അവസാനം വരെയുള്ള നടപടിക്രമങ്ങൾക്കിടെ പലപ്പോഴും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ട്.

പാസ്വേഡ് മാറ്റാൻ കഴിയാത്ത സാഹചര്യം, ഐടിആർ ഫോമുകളിലെ മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങളിലുള്ള പൊരുത്തക്കേട്, ഇ-വെരിഫിക്കേഷനിലെ ബുദ്ധിമുട്ട് എന്നിങ്ങനെ നീളുന്നു പരാതികൾ.

ജൂലായ് 31നകം റിട്ടേൺ നൽകണമെന്നാവശ്യപ്പെട്ട് നികുതി വകുപ്പ് അതിനിടെ തുടർച്ചയായി എസ്എംഎസുകളും ഇ-മെയിലുകളും അയക്കുന്നുണ്ട്. തകരാർ വേഗം പരിഹരിണക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ അസോസിയേഷനുകൾ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു.

ഇ-ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്യന്നിടത്ത് തുടങ്ങുന്നു തകരാറുകൾ. ഇടക്കുവെച്ച് സൈറ്റ് നിശ്ചലമാകുന്നതായും പരാതികളുയർന്നിട്ടുണ്ട്. ആദായ നികുതി പോർട്ടലിൽ മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങളിലെ പൊരുത്തക്കേട് നികുതി ദായകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ഫോം 26 എഎസിലും എഐഎസിലും ലഭ്യമായ വിവരങ്ങൾ തമ്മിൽ കാര്യമായി വ്യത്യാസമുള്ളതായും പറയുന്നു.

എഐഎസ്, ടിഐഎസ് എന്നിവയിൽ പ്രതികരണം സമർപ്പിക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്. ചൂണ്ടിക്കാണിച്ചാൽ തന്നെ അത് പുതുക്കിവരാൻ കാലതമാസം നേരിടുന്നു.

ചിലത് അപ്ഡേറ്റ് ആകുന്നുമില്ല. പാസ്വേഡ് മാറ്റാൻ കഴിയുന്നില്ലെന്നതാണ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. പലപ്പോഴും ഒടിപികൾ ലഭിക്കുന്നില്ല.

റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് തെറ്റായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിന് ലഭിക്കുന്ന പരിഹാര സന്ദേശങ്ങളിലെ വ്യക്തതയില്ലായ്മയും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ഒടിപി ലഭിക്കാത്തതിനാൽ ഇ-വെരിഫിക്കേഷന് ബുദ്ധമുട്ട് നേരിടുന്നുവെന്നും പരാതികളുണ്ട്.

ഇ-വെരിഫിക്കേഷനുള്ള സമയ പരിധി 30 ദിവസമായി കുറച്ചതും നികുതി ദായകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

X
Top