ഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്

ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ഇ – കോമേഴ്സ് സംരംഭങ്ങളിലൊന്നായ ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍. 2022-23 സാമ്പത്തിക വര്‍ഷം 4,890.6 കോടിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ നഷ്ടം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷമിത് 3,371.2 കോടി രൂപയായിരുന്നു.

വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 2022-23ലെ ആകെ വരുമാനം 56,013 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 9 ശതമാനമാണ് വര്‍ധന.

അതേ സമയം 60,858 കോടിയായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ആകെ ചെലവ്. വര്‍ധന 11.5 ശതമാനം. 54,580 കോടിയായിരുന്നു തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ ചെലവ്.

ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ചെലവ്, ജീവനക്കാര്‍ക്കുള്ള ആനുകൂല്യം എന്നിവയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ പ്രധാന ചെലവുകള്‍. ഈ വര്‍ഷം സംഘടിപ്പിച്ച ദി ബിഗ് ബില്യണ്‍ ഡേയ്സിന്‍റെ ഭാഗമായി 140 കോടി പേരാണ് ഫ്ളിപ്പ്കാര്‍ട്ട് വെബ്സൈറ്റ് സന്ദര്‍ശിച്ചത്. റെക്കോര്‍ഡ് ആളുകളാണ് ഓഫറുകളുടെ ഭാഗമായത്.

സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, ടാബ്ലറ്റുകള്‍, ഹോം അപ്ലയന്‍സസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയത്. ടെലിവിഷനുകള്‍, ഓഡിയോ ഉപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ഗ്രൂമിങ് ഉല്‍പ്പന്നങ്ങള്‍ എന്നിവയും ധാരാളമായി വിറ്റുപോയി.

ഇത്തവണ രാജ്യത്തിന്‍റെ വിദുരമായ പ്രദേശങ്ങളില്‍ പോലും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായി എന്ന് ഫ്ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി. ആന്‍ഡമാന്‍, അരുണാചല്‍ പ്രദേശങ്ങളിലെ ഹയൂലിയാങ്, ലഡാക്കിലെ ചോഗ്ലംസര്‍, ഗുജറാത്തിലെ കുച്ച്, രാജസ്ഥാനിലെ ലോങ്ങേവാല എന്നിവിടങ്ങളില്‍ ഇത്തവണ ഫ്ളിപ്പ്കാര്‍ട്ട് സേവനങ്ങളെത്തിച്ചു.

ബിഗ് ബില്യണ്‍ ഡേയ്സിന്‍റെ ഭാഗമായി 40 ലക്ഷം പാക്കുകളാണ് ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ഫ്ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്കെത്തിച്ചു നല്‍കിയത്. ഒക്ടോബര്‍ 8 മുതല്‍ 15ആം തീയതി വരെയായിരുന്നു ബിഗ് ബില്യണ്‍ ഡേയ്സ്.

2023 ഫെസ്റ്റിവല്‍ സീസണില്‍ ആദ്യ ആഴ്ചയില്‍ ഫ്ളിപ്പ്കാര്‍ട്ട് ഗ്രൂപ്പായിരുന്നു ഒന്നാം സ്ഥാനത്ത്. മിന്ത്രയും ഷോപ്സിയുമാണ് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പിലെ മറ്റ് ഇ കോമേഴ്സ് സംരംഭങ്ങള്‍.

X
Top