‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യം

ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന്റെ ഓഹരികൾ വിറ്റഴിച്ച് ഡൈനാസ്റ്റി അക്വിസിഷൻ

മുംബൈ: 2022 ആഗസ്റ്റ് 12 ന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡിന്റെ 22.37 ലക്ഷം ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ 447 കോടി രൂപയ്ക്ക് വിറ്റഴിച്ച് ഡൈനാസ്റ്റി അക്വിസിഷൻ (എഫ്പിഐ) ലിമിറ്റഡ്.

ഈ സ്ഥാപനം എൻഎസ്‌ഇയിൽ 12,85,734 ഓഹരികളും ബിഎസ്‌ഇയിൽ 9,51,406 ഓഹരികളും ശരാശരി 2,000 രൂപ നിരക്കിലാണ് വിറ്റഴിച്ചതെന്ന് രണ്ട് എക്‌സ്‌ചേഞ്ചുകളിലും ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. 447.42 കോടി രൂപയാണ് നിർദിഷ്ട ഇടപാടിന്റെ മൂല്യം.

ജൂൺ അവസാനത്തോടെ ഡൈനാസ്റ്റി അക്വിസിഷൻ (എഫ്പിഐ) ലിമിറ്റഡിന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിൽ 20.12 ശതമാനം ഓഹരിയുണ്ടായിരുന്നു. അതേസമയം ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ഓഹരികൾ ബിഎസ്ഇയിൽ 5.26 ശതമാനം ഇടിഞ്ഞ് 1,887.60 രൂപയിലും എൻഎസ്ഇയിൽ 4.74 ശതമാനം ഇടിഞ്ഞ് 1,896 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top