പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ശേഷി വർദ്ധിപ്പിക്കുന്നതിനായി 30,000 കോടി നിക്ഷേപിക്കുമെന്ന് ഡിവിസി

ഡൽഹി: അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ നിലവിലുള്ള 6,750 മെഗാവാട്ടിൽ നിന്ന് 10,470 മെഗാവാട്ടായി താപ ശേഷി വർദ്ധിപ്പിക്കാൻ 28,000-30,000 കോടിയുടെ നിക്ഷേപ പദ്ധതികൾ നടപ്പിലാകുമെന്ന് അറിയിച്ച്  ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി). ഇതിന്റെ ഭാഗമായി തെർമൽ കൂടാതെ, ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്ടുകൾ, ഗ്രൗണ്ട് മൗണ്ടഡ് സോളാർ പവർ പ്രോജക്ടുകൾ, പമ്പ് സ്റ്റോറേജ് സൗകര്യങ്ങൾ, ബാറ്ററി സംഭരണ ​​സൗകര്യങ്ങൾ, ഇവി ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ ഹൈഡ്രജൻ പ്രോജക്ടുകൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കാനും ഡിവിസി പദ്ധതിയിടുന്നു. പുനരുപയോഗ ഉർജ്ജ പദ്ധതികൾക്ക് 5-6 വർഷത്തിനുള്ളിൽ 2,700 കോടി വരെ നിക്ഷേപം ആകർഷിക്കാനാകുമെന്ന് ഡിവിസി ചെയർമാൻ ആർഎൻ സിംഗ് പറഞ്ഞു.

കോവിഡിന് ശേഷം രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം കണക്കിലെടുത്ത് അടുത്ത 8-9 വർഷത്തിനുള്ളിൽ ഡിവിസിയുടെ സ്ഥാപിത ശേഷി 16,000-17,000 മെഗാവാട്ട് പരിധിയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2022 ൽ ശരാശരി പീക്ക് ഡിമാൻഡ് 15% വാർഷികാടിസ്ഥാനത്തിൽ (y-o-y) വർധിക്കുന്നതിനൊപ്പം വൈദ്യുതിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് കപ്പാസിറ്റി കൂട്ടിച്ചേർക്കൽ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ഡിസ്കോമുകൾക്കും വ്യാവസായിക ഉപഭോക്താക്കൾക്കും സേവനം നൽകുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പവർ ജനറേറ്ററാണ് ഡിവിസി. 2022 സാമ്പത്തിക വർഷത്തിൽ 40775 ദശലക്ഷം യൂണിറ്റുകളുടെ ഉത്പാദനമാണ് കമ്പനി നടത്തിയത്.

2027-ഓടെ രഘുനാഥ്പൂർ യൂണിറ്റിലേക്ക് 2×660 മെഗാവാട്ട് കൂടി ചേർക്കുന്ന ബ്രൗൺഫീൽഡ് വിപുലീകരണങ്ങളാണ് താപ പദ്ധതികൾ. ഇതിന് 9,089 കോടി രൂപയുടെ മൂലധനം വേണ്ടിവരും. കൂടാതെ 2029 സാമ്പത്തിക വർഷത്തോടെ ദുർഗാപൂർ പവർ സ്റ്റേഷനിൽ 800 മെഗാവാട്ട് യൂണിറ്റ് കൂടി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. പുനരുൽപ്പാദിപ്പിക്കാവുന്ന പദ്ധതികൾക്കായി ഡിവിസിയുടെ ഇക്വിറ്റി ആവശ്യകത പ്രതിവർഷം 270 കോടി രൂപയാണ്. 

X
Top