ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നഷ്ടം കുറയ്ക്കാനാവശ്യമായ സഹായധനം വേണമെങ്കില്‍ വൈദ്യുതി കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡല്ഹി: വൈദ്യുതിവിതരണത്തിലെ നഷ്ടം കുറയ്ക്കാനാവശ്യമായ സഹായധനം വേണമെങ്കില് കുടിശ്ശിക എത്രയുംവേഗം പിരിച്ചെടുക്കണമെന്ന് കേരളത്തോട് കേന്ദ്രം. സര്ക്കാര് വകുപ്പുകള്, പൊതുമേഖലാ-സ്വകാര്യ-തദ്ദേശഭരണ സ്ഥാപനങ്ങള് തുടങ്ങിയവയില് നിന്നടക്കമുള്ള കുടിശ്ശിക പിരിച്ചെടുത്ത് കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നത് സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് സമര്പ്പിക്കാന് സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗത്തില് കേരളത്തോട് കേന്ദ്രം നിര്ദേശിച്ചു.

കെ.എസ്.ഇ.ബി.ക്ക് ജൂണ് 30 വരെ പിരിഞ്ഞുകിട്ടാനുള്ളത് 3585.69 കോടി രൂപയാണെന്നാണ് കണക്ക്. വിതരണമേഖലയിലെ നഷ്ടം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതിയായ റീവാംപ് ഡിസ്ട്രിബ്യൂഷന് സെക്ടര് സ്കീം (ആര്.ഡി.എസ്.എസ്.) അനുസരിച്ച് കേരളത്തിന് 10,000 കോടി രൂപ ലഭിക്കണം.

സ്മാര്ട്ട് മീറ്റര് പദ്ധതി നടപ്പാക്കുന്നതിലൂടെ 8175.05 കോടിയും മറ്റുനഷ്ടം കുറയ്ക്കല് നടപടികളിലൂടെ 2235.78 കോടി രൂപയുമാണ് ലഭ്യമാകുക. കുടിശ്ശിക പിരിച്ചെടുക്കാനുള്ള കൃത്യമായ മാര്ഗരേഖസഹിതം കേരളസര്ക്കാര് ഉത്തരവിറക്കി ഉറപ്പുനല്കിയാല് ഉടനെ 2235.78 കോടി കൈമാറാമെന്നാണ് ലഭിച്ചിരിക്കുന്ന ഉറപ്പ്.

കുടിശ്ശിക പത്തോ പന്ത്രണ്ടോ ഗഡുക്കളായി പിരിച്ചെടുക്കാമെന്ന് കേരളാ പ്രതിനിധികള് യോഗത്തില് അറിയിച്ചു. ഇക്കാര്യത്തില് കൃത്യമായ ചാര്ട്ട് സഹിതമുള്ള ഉത്തരവിറക്കി അറിയിക്കാനാണ് കേന്ദ്രം നിര്ദേശിച്ചത്.

കേരളത്തെ പ്രതിനിധീകരിച്ച് ഊര്ജ പ്രിന്സിപ്പല് സെക്രട്ടറി കെ.ആര്. ജ്യോതിലാലും കെ.എസ്.ഇ.ബി. ചെയര്മാന് രാജന് ഖൊബ്രഗഡെയുമാണ് പങ്കെടുത്തത്.

അതേസമയം, ടോട്ടെക്സ് മാതൃകയിലുള്ള സ്മാര്ട്ട് മീറ്ററുകള് സ്ഥാപിക്കുന്ന കാര്യത്തില് കേന്ദ്രം കേരളത്തിനുമേല് സമ്മര്ദം ചെലുത്തില്ല. വൈദ്യുതിപ്രസരണനഷ്ടം കുറയ്ക്കാനാവശ്യമായ സിസ്റ്റം മീറ്ററുകള് ഘടിപ്പിക്കുന്നതിലെ കേരളത്തിന്റെ പുരോഗതിയില് കേന്ദ്രം സംതൃപ്തിയറിയിച്ചു.

ടോട്ടെക്സ് മാതൃകയിലുള്ള സ്മാര്ട്ട് മീറ്ററുകള് പറ്റില്ലെന്ന നിലപാടാണ് കേരളം കൈക്കൊണ്ടിരിക്കുന്നത്. പൊതുമേഖലയില് ടെന്ഡര് ക്ഷണിച്ച് പദ്ധതി നടപ്പാക്കാമെന്നാണ് കേരളനിലപാട്. ഇക്കാര്യത്തില് അനുകൂലനിലപാടുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

X
Top