ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

ഐപിഒ പദ്ധതികള്‍ പിന്‍വലിച്ച് ഡ്രൂം ടെക്‌നോളജിയും അപ്രമേയ എഞ്ചിനീയറിംഗും

മുംബൈ: ഓട്ടോമൊബൈല്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡ്രൂം ടെക്‌നോളജിയും മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ അപ്രമേയ എഞ്ചിനീയറിംഗും പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ)നടത്തുന്നതില്‍ നിന്ന് പിന്മാറിയതായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വെബ്‌സൈറ്റ് പറയുന്നു. കാരണം വ്യക്തമല്ല. 2021 നവംബറിലാണ് ഡ്രൂം ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് സമര്‍പ്പിച്ചത്.

2,000 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും അടങ്ങുന്നതായിരുന്നു ഐപിഒ. മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ അപ്രമേയ എഞ്ചിനീയറിംഗ് കഴിഞ്ഞമാസം തുടക്കത്തിലാണ് ഡിആര്‍എച്ച്പി സമര്‍പ്പിച്ചത്. 50 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവായിരുന്നു വിഭാവനം ചെയ്തിരുന്നത്.

ഉയര്‍ന്ന മൂല്യമുള്ള ഹെല്‍ത്ത് കെയര്‍ ഉപകരണങ്ങളും ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും വിതരണം ചെയ്യുകയും ടേണ്‍കീ അടിസ്ഥാനത്തില്‍ ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍, പ്രീ ഫാബ്രിക്കേറ്റഡ് സ്ട്രക്ചര്‍ വാര്‍ഡ് എന്നിവയുടെ ഇന്‍സ്റ്റാളേഷന്‍, സജ്ജീകരണം, പരിപാലനം തുടങ്ങിയവ നിര്‍വ്വഹിക്കുകയും ചെയ്യുന്ന കമ്പനിയാണ് അപ്രമേയ.

X
Top