ആഗോള കടൽപായൽ ഉച്ചകോടിക്ക് ഇന്ന് തുടക്കംരണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്; ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സാധ്യതസംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍

തിരിച്ചുകയറി ഡ്രീംഫോക്‌സ് ഓഹരി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോം നടത്തുന്ന ഡ്രീംഫോക്സ് സര്‍വീസസ് വ്യാഴാഴ്ച ഓഹരി വിപണിയില്‍ തിളങ്ങി.
കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്നും കരകയറി 6 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്. കോവിഡാനന്തരം വിമാനയാത്ര ശക്തിപ്പെട്ടതാണ് തുണയായത്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പ്രവര്‍ത്തന വരുമാനം 180 ശതമാനം ഉയര്‍ത്തിയതും ഓഹരിയെ തുണച്ചു. ആഭ്യന്തര വിമാന യാത്രയില്‍ 110 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സെപ്തംബര്‍ രണ്ടാം പാദത്തില്‍ മാത്രം 60 ശതമാനം യാത്ര കൂടി.

കമ്പനി മുഖേന ലോഞ്ച് ആക്സസും മറ്റ് ടച്ച് പോയിന്റുകളും ലഭിക്കുന്ന യാത്രക്കാരുടെ എണ്ണം 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 240 ശതമാനവും സെപ്റ്റംബര്‍ 2023 പാദത്തില്‍ 140 ശതമാനവുമായാണ് ഉയര്‍ന്നത്.ഈ കാരണം കൊണ്ടുതന്നെ കൂടുതല്‍ വളര്‍ച്ച നേടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞദിവസങ്ങളില്‍ തിരിച്ചടി നേരിട്ട സ്‌റ്റോക്ക് ഇതിനോടകം 17 ശതമാനം ശക്തിപ്പെട്ടിട്ടുണ്ട്. നിലവിലെ വില 429 രൂപ. റെക്കോര്‍ഡ് ഉയരമായ 549 രൂപയില്‍ നിന്ന് 68 ശതമാനം ഇടിഞ്ഞ് 364 രൂപയിലെത്തിയ ഓഹരി പിന്നീട് കണ്‍സോളിഡേഷനിലായിരുന്നു.

X
Top