ആഗോള കടൽപായൽ ഉച്ചകോടിക്ക് ഇന്ന് തുടക്കംരണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്; ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സാധ്യതസംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍

ഐപിഒ പ്രൈസ് ബാന്‍ഡായി 308-326 രൂപ നിശ്ചയിച്ച് ഡ്രീംഫോക്‌സ്

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് ലോഞ്ച് സേവനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രഗേറ്ററായ ഡ്രീംഫോക്‌സ് ഐപിഒ വിലയായി 308-326 രൂപ നിശ്ചയിച്ചു. ഓഗസ്റ്റ് 24 മുതല്‍ 26 വരെ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ആങ്കര്‍ ഭാഗം ആഗസ്റ്റ് 23 ന് ലേലക്കാര്‍ക്കായി തുറക്കും.

ഐപിഒ വഴി 1000 മുതല്‍ 1200 കോടി രൂപവരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി പ്രമോട്ടര്‍മാര്‍ 1.72 കോടി ഓഹരികള്‍ വിറ്റഴിക്കും. മുകേഷ് യാദവ്, ദിനേശ് നാഗ്പാല്‍ എന്നിവര്‍ 65 ലക്ഷം വീതം ഓഹരികളും ലിബറാത്ത പീറ്റര്‍ കല്ലാട്ട് 40 ലക്ഷം ഓഹരികളുമാണ് വിറ്റഴിക്കുക.

സെപ്തംബര്‍ 5 ന് ഓഹരി അലോട്ട്‌മെന്റ് പൂര്‍ത്തിയാകും. സെപ്തംബര്‍ ആറിനായിരിക്കും ലിസ്റ്റിംഗ്. അസറ്റ്‌ലൈറ്റ് ബിസിനസ് മോഡലാണ് ഡ്രീംഫോക്ക്‌സ് പിന്തുടരുന്നത്. ആഗോള കാര്‍ഡ് കമ്പനികള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഷ്യൂവര്‍ എന്നിവരെ എയര്‍ലൈനുകളുമായും വിവിധ എയര്‍പോര്‍ട്ട് ലോഞ്ച് ഓപ്പറേറ്റര്‍മാരുമായും കമ്പനി ബന്ധിപ്പിക്കുന്നു.

കൂടാതെ, എയര്‍ലൈനുകളുടെ ലോയല്‍റ്റി പ്രോഗ്രാമുകളും കമ്പനി കൈകാര്യം ചെയ്യുന്നു. എയര്‍പോര്‍ട്ടിന് സമാനമായ സേവനങ്ങള്‍ നല്‍കുന്നതിന് ഡ്രീംഫോക്‌സ് ഇന്ത്യന്‍ റെയില്‍വേയുടെ കരാറുകള്‍ നേടിയിട്ടുണ്ടെന്ന് സ്ഥാപക ചെയര്‍പേഴ്‌സണും എംഡിയുമായ ലിബറാത്ത പീറ്റര്‍ കല്ലാട്ട് പിടിഐയോട് പറഞ്ഞു. അരിസോണയിലെ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ വിമാനത്താവളം, സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് സേവനങ്ങള്‍ കമ്പനിയുടേതാണ്.

X
Top