മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

അമേരിക്കൻ വിപണിയിൽ നെക്‌സാവർ ജനറിക് പുറത്തിറക്കി ഡോ. റെഡ്ഡീസ്

മുംബൈ: യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അംഗീകാരത്തെത്തുടർന്ന് യുഎസ് വിപണിയിൽ നെക്സാവറിന് (സോറഫെനിബ്) തുല്യമായ സോറഫെനിബ് ഗുളികകൾ പുറത്തിറക്കി ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ചിലതരം ക്യാൻസറുകൾ ചികിൽസിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. കുപ്പിയിൽ 200 മില്ലിഗ്രാമിന്റെ 120 ഗുളികകളായിയാണ് മരുന്ന് വിപണിയിൽ എത്തുന്നത്. രോഗികൾക്ക് താങ്ങാനാവുന്ന വിലയുള്ള ജനറിക് മരുന്നുകൾ വിപണിയിൽ എത്തിക്കാനുള്ള തങ്ങളുടെ തുടർച്ചയായ പ്രതിബദ്ധത വ്യക്തമാക്കുന്ന ഈ സുപ്രധാന ജനറിക് ഉൽപ്പന്നം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇൻക് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഡോ. റെഡ്ഡീസ് ഇന്ത്യയിലും വിദേശത്തുമായി വിപുലമായ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കമ്പനിക്ക് 190-ലധികം മരുന്നുകൾ, മരുന്ന് നിർമ്മാണത്തിനുള്ള 60 സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), ഡയഗ്നോസ്റ്റിക് കിറ്റുകൾ, ക്രിട്ടിക്കൽ കെയർ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ എന്നിവയുണ്ട്.

ചൊവ്വാഴ്ച സ്ഥാപനത്തിന്റെ ഓഹരി 0.40 ശതമാനത്തിന്റെ നേട്ടത്തിൽ 4284 രൂപയിലെത്തി.

X
Top