വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

യുഎസ് വിപണിയിലെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് പ്രമുഖ ഫർമാ കമ്പനികൾ

മുംബൈ: പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, അരബിന്ദോ ഫാർമ എന്നിവ യുഎസ് വിപണിയിലെ അവരുടെ വിവിധ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വിറ്റാമിൻ കെയുടെ കുറവ് ചികിത്സിക്കുന്ന മരുന്നായ ഫൈറ്റോനാഡിയോൺ ഇൻജക്റ്റബിൾ എമൽഷന്റെ 2,838 യൂണിറ്റ് തിരിച്ചുവിളിക്കുന്നതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡിഎ) എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് കാണിക്കുന്നു. 2022 സെപ്‌റ്റംബർ 14 മുതലാണ് ഈ മരുന്നുകളുടെ തിരിച്ചുവിളിക്കൽ ആരംഭിച്ചത്.

അതേസമയം ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി) ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആർഫോർ‌മോട്ടെറോൾ ടാർ‌ട്രേറ്റ് ഇൻ‌ഹാലേഷൻ സൊല്യൂഷന്റെ 9,041 കാർട്ടൂണുകൾ ആഭ്യന്തര മരുന്ന് കമ്പനിയായ സിപ്ലയുടെ യുഎസ് ആസ്ഥാനമായുള്ള വിഭാഗം തിരിച്ചുവിളിക്കുന്നതായി യു‌എസ്‌എഫ്‌ഡി‌എ പറഞ്ഞു. മധ്യപ്രദേശിലെ പ്ലാന്റിൽ നിർമ്മിച്ച ഈ മരുന്ന് 2022 സെപ്തംബർ 30 മുതലാണ് തിരിച്ചുവിളിച്ച് തുടങ്ങിയത്.

കൂടാതെ മറ്റൊരു ഫർമാ കമ്പനിയായ അരബിന്ദോ ഫാർമ, ഡെന്റൽ രോഗങ്ങൾ പോലുള്ള വിവിധ അവസ്ഥകളിൽ അമിതമോ കനത്തതോ ആയ രക്തസ്രാവം നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ട്രാനെക്ക്സിമിക് ആസിഡ് കുത്തിവയ്പ്പിന്റെ 88,080 കുപ്പികൾ തിരിച്ചുവിളിക്കുന്നതായി യുഎസ്എഫ്ഡിഎ കൂട്ടിച്ചേർത്തു.

X
Top