
കൊച്ചി: ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ റെലിക്സ് സ്മൈൽ ചികിത്സ ആരംഭിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വെറും 30 സെക്കൻഡുകൾക്കുള്ളിൽ കാഴ്ചയിലെ ബുദ്ധിമുട്ടുകൾ ശരിയാക്കാൻ കഴിയുന്ന ഏറ്റവും പുതിയ ലേസർ സാങ്കേതികവിദ്യയാണിത്. വിസുമ്യാക്സ് 500 എന്ന ഫെംറ്റോ സെക്കൻഡ് ലേസർ സിസ്റ്റം ഉപയോഗിച്ച്, കുറഞ്ഞ മുറിവും പരമാവധി കൃത്യതയും ഉറപ്പാക്കുന്ന ആധുനിക കാഴ്ച കറക്ഷൻ ചികിത്സ നടത്താനാകും.
‘റെലിക്സ് സ്മൈൽ’ എന്നത് റിഫ്രാക്ടീവ് ലെൻറിക്ക്യൂൾ എക്സ്ട്രാക്ഷൻ അല്ലെങ്കിൽ സ്മോൾ ഇൻസിഷൻ ലെൻറിക്ക്യൂൾ എക്സ്ട്രാക്ഷൻ എന്നതിന്റെ ചുരുക്കപ്പേരാണ്. ഇത് മയോപിയ (സമീപക്കാഴ്ച പ്രശ്നം) ശരിയാക്കാൻ സഹായിക്കുന്ന ഒരു ലേസർ നേത്ര ശസ്ത്രക്രിയാ രീതിയാണ്. ചികിത്സയ്ക്കിടെ ഫെംറ്റോ സെക്കൻഡ് ലേസർ കോർണിയയ്ക്കുള്ളിൽ ലെൻറിക്ക്യൂൾ എന്ന ചെറിയ ലെൻസ് ആകൃതിയിലുള്ള ടിഷ്യൂ സൃഷ്ടിക്കുന്നു. തുടർന്ന് ആ ടിഷ്യൂ നീക്കം ചെയ്ത് കോർണിയയെ പുനഃരൂപകല്പന ചെയ്യുകയും, ഇതിലൂടെ പ്രകാശം റെറ്റിനയിൽ കൃത്യമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ കണ്ണടയും കോൺടാക്ട് ലെൻസുകൾ ഒഴിവാക്കുകയോ ആവശ്യകത കുറയ്ക്കുകയോ ചെയ്യുന്നു. കുറഞ്ഞ അസ്വസ്ഥതയോടെ വേഗത്തിൽ സുഖം പ്രാപിക്കാനുള്ള സൗകര്യമാണ് ഈ ചികിത്സയുടെ പ്രധാന നേട്ടം. വിസുമ്യാക്സ് 500 എന്ന അത്യാധുനിക ഫെംറ്റോ സെക്കൻഡ് ലേസർ സിസ്റ്റം ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ പരമാവധി കൃത്യതയോടെയും സുരക്ഷയോടെയും ചെയ്യുന്നത്.
പുതിയ ചികിത്സ രീതി ആരംഭിച്ചതിന്റെ ഭാഗമായി ഈ മാസം 31 വരെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, റെലിക്സ് സ്മയിൽ വിലയിരുത്തലുകൾ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തികഞ്ഞ കൃത്യതയോടെ മയോപിയ ശരിയാക്കുന്ന വിപ്ലവകരവും പരമാവധി കുറവ് ഇൻവേസീവുമായ ഏറ്റവും പുതിയ നേത്ര പരിചരണ സാങ്കേതിക വിദ്യയായ റെലിക്സ് സ്മൈൽ ചികിത്സ സംവിധാനം കൊച്ചി നഗരത്തിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കൊച്ചി സെന്ററിലെ ക്ലിനിക്കൽ സർവീസ് റിജിയണൽ മേധാവി ഡോ. സൗന്ദരി എസ് പറഞ്ഞു. സർവീസ് റിജിയണൽ മേധാവികളായ ഡോ. സൗന്ദരി എസ്, ഡോ.രമ്യ സമ്പത്ത്, ഡോ.സഞ്ജന പി, ഓപ്പറേഷൻസ് ആൻറ് ബിസിനസ് വൈസ് പ്രസിഡൻറ് ധീരജ് ഇ ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.