ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് ഡിപിഐഐടി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നവീകരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി:  കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഐടിസി, ഫ്‌ലിപ്കാര്‍ട്ട്, മെര്‍സിഡസ്-ബെന്‍സ്, ബോട്ട് , ഹീറോ മോട്ടോ കോര്‍പ്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, സെപ്‌റ്റോ, കോടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, പേടിഎം, വാള്‍മാര്‍ട്ട്, അതര്‍ എനര്‍ജി തുടങ്ങിയവ ഉള്‍പ്പടെ 50 കമ്പനികളുമായി വ്യാവസായിക സൗഹൃദ കരാറില്‍ ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനും, നിര്‍മ്മാണ മേഖലയില്‍ നവോത്ഥാനത്തിന് വഴിയൊരുക്കാനും ഈ കമ്പനികള്‍ ഡിപിഐഐടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, മാര്‍ക്കറ്റ് ആക്‌സസ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഫണ്ടിംഗ് തുടങ്ങിയവ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി ‘മാനുഫാക്ചറിംഗ് ഇന്‍ക്യൂബേറ്റര്‍’ സ്ഥാപിക്കുകയും, ഉത്പാദന പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യങ്ങള്‍ നല്‍കുകയും, ഡിസൈന്‍ സെന്ററുകള്‍ വഴി ഉത്പന്ന വികസനത്തിന് പിന്തുണ നല്‍കുകയും ചെയ്യും. കൂടാതെ മാര്‍ക്കറ്റ് പ്രവേശനം, ടെക്‌നോളജി കൈമാറ്റം, നിക്ഷേപ സാധ്യതകള്‍ എന്നിവയ്ക്കും പങ്കാളിത്തം വഴിയൊരുക്കും.

വിവിധ കോര്‍പ്പറേറ്റുകള്‍, വ്യവസായ സംഘടനകള്‍, സ്റ്റാര്‍ട്ടപ്പ് വിദഗ്ധര്‍, യൂണികോണ്‍ കമ്പനികള്‍ എന്നിവരുമായി മന്ത്രാലയം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി പദ്ധതിയുടെ പ്രധാന്യം ബോധിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി ശക്തിപ്പെടുത്താനും, നിര്‍മ്മാണ മേഖലയില്‍ നവോത്ഥാനത്തിന് പ്രചോദനം നല്‍കാനും സര്‍ക്കാര്‍ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമാണ് പദ്ധതി. ഇത് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് വലിയ പിന്തുണ നല്‍കും.

X
Top