ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡിപി വേള്‍ഡ് മിഡില്‍ ഈസ്റ്റിലേക്ക് പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു

കൊച്ചി: ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഡിപി വേള്‍ഡ് കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനില്‍ നിന്നും പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു.

യൂണിഫീഡര്‍ ഗ്രൂപ്പ് ആരംഭിക്കുന്ന പുതിയ 2407 ടിഇയു ശേഷിയുള്ള സര്‍വീസിലൂടെ മിഡില്‍ ഈസ്റ്റും കൊച്ചിയും തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിക്കും.

പുതിയ സര്‍വീസ് ചെന്നൈ, കൃഷ്ണപട്ടണം, വിശാഖപട്ടണം, തൂത്തുക്കുടി, കണ്ട്‌ല, കറാച്ചി, ജബല്‍ അലി എന്നീ തുറമുഖങ്ങളിലൂടെ പരിധിയില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യും. 2407 ടിഇയു ശേഷിയുള്ള കപ്പല്‍ യാത്രാ സമയം ചുരുക്കുകയും പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വ്യാപാരങ്ങളെ ആഗോള മാര്‍ക്കറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യും.

മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റിയും മിഡില്‍ ഈസ്റ്റിലേക്കുള്ള നാലാമത്തെ ഡയറക്ട് സര്‍വീസുമായ പിഐസി 2 സേവനവും, ഡിപി വേള്‍ഡ് കൊച്ചിയെ തടസ്സങ്ങളില്ലാത്ത ഗതാഗതത്തിനുള്ള ഗേറ്റ് വേ ആയി നിലകൊള്ളുന്നതിനൊപ്പം ചരക്കുകളുടെ ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും കൂടുതല്‍ വ്യാപാര കാര്യക്ഷമത സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഡിപി വേള്‍ഡ് കൊച്ചി സിഇഒ പ്രവീണ്‍ ജോസഫ് പറഞ്ഞു.

ഇന്ത്യയിലും പുറത്തും വ്യാപാരത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും ഭാവി രൂപപ്പെടുത്തുന്നതിലേക്ക് ഡിപി വേള്‍ഡ് കൊച്ചി ഗണ്യമായ മുന്നേറ്റം നടത്തുകയാണെന്നും പ്രവീണ്‍ ജോസഫ് പറഞ്ഞു.

ഫെബ്രുവരി 2022നകം പോസ്റ്റ് പരാമാക്‌സ് കപ്പലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കാനായി പോര്‍ട്ട് ടെര്‍മിനലിന് സാധിച്ചു.

2011ല്‍ പ്രവര്‍ത്തനം ആരംഭി്ച്ചതിന് ശേഷം ആറ് മില്യണ്‍ ടിഇയു വിജയകരമായി കൈകാര്യം ചെയ്തത് സുപ്രധാന ചുവടുവെപ്പായി മാറി.

X
Top