Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഡിപി വേൾഡും കൊച്ചിൻ പോർട്ട് അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

കൊച്ചി: ഡിപി വേൾഡ് ഓപ്പറേറ്റ് ചെയ്യുന്ന വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) അതിന്റെ കാർഗോ ഹാൻഡ് ലിങ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി (സിഒപിഎ) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഭാരത സർക്കാരിന്റെ തുറമുഖ, ഷിപ്പിംഗ്, വാട്ടർവേ മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ സഹകരണം, സംസ്ഥാനത്തെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് പ്രാപ്തി എന്നിവയിൽ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി. കാശിവിശ്വനാഥൻ, ഡിപി വേൾഡിന്റെ മിഡിൽ ഈസ്റ്റ് നോർത്ത് അമേരിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒ & മാനേജിംഗ് ഡയറക്ടറായ റിസ്വാൻ സൂമർ എന്നിവർ തമ്മിൽ മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 വെച്ച് ധാരണാപത്രം കൈമാറി.

ഈ ധാരണാപത്രപ്രകാരം, മാരിടൈം അമൃത് കാൽ വിഷൻ 2047-ന് അനുസൃതമായി കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരുകൂട്ടരും സഹകരിക്കും.

ഭാരത സർക്കാരിന്റെ പിന്തുണയോടെ, കൊച്ചിയിലെ ഡിപി വേൾഡിന്റെ ടെർമിനലിൽ ഭാവിയിലെ കപ്പൽ ആവശ്യകതകൾക്കനുസൃതമായി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.

X
Top