ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്ത്യയുമായി വ്യാപാര കരാർ ഉടനെന്ന് ഡൊണാൾഡ് ട്രംപ്

ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ദാവോസ് ഉച്ചകോടിയിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ അഭിസംബോധന ചെയ്തശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മികച്ച നേതാവ്’ എന്നും തന്റെ ‘വലിയ സുഹൃത്ത്’ എന്നും വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായി കരാർ ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം തികച്ചും അത്ഭുതകരമായ വ്യക്തിത്വമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വ്യാപാര ഇടപാടുകളെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, ‘ഞങ്ങൾ മികച്ചൊരു കരാറിൽ ഏർപ്പെടാൻ പോകുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര കരാറുകൾ തീരുമാനമാക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ദാവോസ് ഉച്ചകോടി ചർച്ചയായതിനു പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെ കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.

X
Top