27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

ആഭ്യന്തര നിക്ഷേപകര്‍ 2025ല്‍ നടത്തിയത്‌ റെക്കോഡ്‌ നിക്ഷേപം

മുംബൈ: 2025ല്‍ വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ വര്‍ഷം എന്ന റെക്കോഡാണ്‌ സൃഷ്‌ടിക്കപ്പെട്ടതെങ്കില്‍ മറുഭാഗത്ത്‌ ആഭ്യന്തര നിക്ഷേപകര്‍ നിക്ഷേപത്തിലൂടെ മറ്റൊരു റെക്കോഡ്‌ സൃഷ്‌ടിച്ചു.

മ്യൂച്വല്‍ ഫണ്ടുകളും പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ അറ്റനിക്ഷേപം നടത്തിയ വര്‍ഷമാണ്‌ 2025. 7.7 ലക്ഷം കോടി രൂപയാണ്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം ദ്വിതീയ വിപണിയില്‍ നിക്ഷേപിച്ചത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ റെക്കോഡ്‌ വില്‍പ്പന നടത്തിയിട്ടും ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും 2025ല്‍ 9 ശതമാനം ഉയര്‍ന്നത്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ റെക്കോഡ്‌ നിക്ഷേപത്തിന്റെ പിന്‍ബലത്തിലാണ്‌. ഈ വര്‍ഷം ഇതുവരെ ദ്വിതീയ വിപണിയില്‍ 2,31,990 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌.

അതേ സമയം പ്രാഥമിക വിപണിയില്‍ 73,583 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ അറ്റവില്‍പ്പന 1,58,407 കോടി രൂപയായി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷവും ദ്വിതീയ വിപണിയില്‍ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌. 2024ല്‍ ആയിരുന്നു ഇതിനു മുമ്പുള്ള റെക്കോഡ്‌ നിക്ഷേപം. 5.26 ലക്ഷം കോടി രൂപയാണ്‌ 2024ല്‍ നിക്ഷേപിച്ചത്‌.

എസ്‌ഐപി വഴിയും മറ്റും എത്തുന്ന പണം ഓഹരി വിപണിയില്‍ തുടര്‍ച്ചയായി നിക്ഷേപിക്കുകയാണ്‌ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ചെയ്യുന്നത്‌. അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആഗോള തലത്തിലെ അനിശ്ചിതത്വവും ഓഹരികളുടെ അമിതമൂല്യവും കണക്കിലെടുത്ത്‌ വില്‍പ്പന നടത്തിവരികയാണ്‌.

ഇക്വിറ്റി ഫണ്ടുകളിലേക്ക്‌ ഈ വര്‍ഷം 3.22 ലക്ഷം കോടി രൂപയാണെത്തിയത്‌. ഐപിഒ വിപണിയിലും ദ്വിതീയ വിപണിയിലും മ്യൂച്വല്‍ ഫണ്ടുകള്‍ ഈ തുക നിക്ഷേപിച്ചു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി പങ്കാളിത്തം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 13 വര്‍ഷത്തെ താഴ്‌ന്ന നിലയിലാണ്‌.

X
Top