എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ആഭ്യന്തര നിക്ഷേപകര്‍ നവംബറില്‍ വിറ്റഴിച്ചത് 6300 കോടി രൂപയുടെ ഓഹരികള്‍

മുംബൈ: ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍(ഡിഐഐ) ഇക്വിറ്റി തോത് കുറയ്ക്കുന്നത് തുടര്‍ന്നു. നവംബര്‍ മാസത്തില്‍ അവര്‍ അറ്റ വില്‍പനക്കാരായി. 6300 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞമാസം ഡിഐഐകള്‍ വിറ്റഴിച്ചത്.

2022 ആരംഭം തൊട്ട് ജൂണ്‍ വരെ ഉയര്‍ന്ന ഡിഐഐ നിക്ഷേപം പിന്നീട് തണുക്കുകയും അതിന് ശേഷം നെഗറ്റീവ് മോഡിലാവുകയുമായിരുന്നു. തുടക്കത്തില്‍ പ്രതിമാസം ശരാശരി 35000 കോടി രൂപയാണ് ഡിഐഐകള്‍ ഓഹരികളില്‍ ഇറക്കിയത്. എന്നാല്‍ ജൂണ്‍ മാസം തൊട്ട് തോത് 5000 കോടി രൂപയായി താഴ്ന്നു.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണ് ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങളെ അറ്റ വില്‍പനക്കാരാക്കുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ചിലരുടെ അഭിപ്രായത്തില്‍ ഡിഐഐകള്‍ ലാഭമെടുത്ത് പിന്മാറുകയാണ്. വരും മാസങ്ങളില്‍ ഡിഐഐ, നിക്ഷേപം പുനരാരംഭിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ആര്‍ബിഐ നിരക്ക് വര്‍ദ്ധനവ് മിതമാക്കുന്നതോടെയാണ് ഇത്. ഒക്ടോബറില്‍, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ 9,390 കോടി രൂപയുടെ ആരോഗ്യകരമായ നിക്ഷേപം രേഖപ്പെടുത്തിയിരുന്നു.എസ്ഐപികള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13,000 കോടി രൂപയിലുമെത്തി.

X
Top