
ന്യൂഡല്‍ഹി: ആഭ്യന്തര ഡിമാന്റ് സമ്പദ്വ്യവസ്ഥയെ സഹായിക്കുകയും കാപക്‌സിന് അടിത്തറയിടുകയും പ്രതികൂല ആഗോള സാഹചര്യങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും, പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ ധനകാര്യ മന്ത്രാലയം പറഞ്ഞു. വളര്‍ച്ചയ്ക്ക് ദോഷകരമായ സാഹചര്യങ്ങളുണ്ട് എന്ന് സമ്മതിക്കുന്ന മന്ത്രാലയത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ആഭ്യന്ത ഡിമാന്റിലാണ്.പലിശ നിരക്ക് ഉയര്‍ന്നിട്ടും നിക്ഷേപമുള്‍പ്പടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായതായി റിപ്പോര്‍ട്ട് നിരീക്ഷിച്ചു.
ഇത് ആഭ്യന്തര ഡിമാന്റിന്റെ ശക്തി കാണിക്കുന്നു. പണപ്പെരുപ്പം ഇനിയും കുറയുമെന്നിരിക്കെ ഡിമാന്റ് വീണ്ടും ശക്തമാകും. ഇതോടെ കാപക്‌സ് അനിവാര്യമാകും.
ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഏപ്രിലില്‍ മികച്ച തുടക്കം ലഭിച്ചു, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നികുതി അടിത്തറ വിപുലീകരിക്കപ്പെടുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ചരക്ക് സേവന നികുതി പിരിവ് ഏപ്രിലില്‍ റെക്കോര്‍ഡിട്ടു. വ്യാവസായിക ഉല്‍പാദന സൂചികയും എട്ട് കോര്‍ ഇന്‍ഡസ്ട്രീസ് സൂചികയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ശരാശരി സ്ഥിരമായ വളര്‍ച്ച കൈവരിച്ചു.
രണ്ട് പാദങ്ങള്‍ക്ക് മുമ്പ് ശേഷി വിനിയോഗം 75 ശതമാനത്തിനടുത്താണ്.മാത്രമല്ല, വിമാന യാത്രക്കാരുടെ എണ്ണം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തിനപ്പുറത്തേക്ക് കുതിച്ചിട്ടുണ്ട്. പിഎംഐ മാനുഫാക്ചറിംഗ് ഏപ്രിലില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ പിഎംഐ സേവനങ്ങള്‍ 13 വര്‍ഷത്തെ വേഗം കൈവരിച്ചിരിക്കുന്നു.
ഗ്രാമീണ ആവശ്യകതയും വര്‍ദ്ധിക്കുകയാണ്.ഉപഭോക്തൃ ചരക്ക് കമ്പനികളുടെ ശക്തമായ വില്‍പ്പനയും മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന ഇരട്ട അക്കത്തില്‍ വളര്‍ന്നതും ഇക്കാര്യം അടിവരയിടുന്നു. ആഗോളതലത്തില്‍, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ കുറയുന്നതോടൊപ്പം ആഭ്യന്തരവിപണിയിലും അനുരണനങ്ങളുണ്ട്.
മൊത്തകച്ചവട പണപ്പെരുപ്പം 33 മാസത്തെ താഴ്ച വരിച്ചു. ചില്ലറ പണപ്പെരുപ്പം 18 മാസത്തെ കുറഞ്ഞ നിരക്കായ 4.7 ലാണുള്ളത്. ഉപഭോഗം സ്ഥിരമായ വളര്‍ച്ച കാണിക്കുന്നു.
നിക്ഷേപ ശേഷിയും റിയല്‍ എസ്റ്റേറ്റും മെച്ചപ്പെടുകയാണ്. അതേസമയം ആഗോള ഡിമാന്റിന്റെ കുറവും കാലാവസ്ഥ അനിശ്ചിതത്വവും വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.