ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

എക്‌സ് ഡിവിഡന്റും എക്‌സ് ബോണസുമാകാനൊരുങ്ങി ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: ഈ മാസം എക്‌സ് ഡിവിഡന്റും എക്‌സ് ബോണസുമാവുകയാണ് ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി പോണ്ടി ഓക്‌സൈഡ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ്. സെപ്തംബര്‍ 13 ന് ഓഹരി എക്‌സ് ഡിവിഡന്റാകുമ്പോള്‍ 28 സെപ്തംബറിന് ഓഹരി എക്‌സ് ബോണാകും. സെപ്തംബര്‍ 14, 29 തീയതികളാണ് യഥാക്രമം ലാഭവിഹിത, ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതികള്‍.

0.50 ശതമാനം അഥവാ 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.5 രൂപയാണ് കമ്പനി നിശ്ചയിച്ച ലാഭവിഹിതം. 1:1 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി. 2022 ല്‍ പ്രവേശിച്ച ശേഷം മികച്ച നേട്ടമുണ്ടാക്കിയ ഓഹരിയാണ് ഇത്.

കഴിഞ്ഞ ഒരു മാസത്തില്‍ ഈ കെമിക്കല്‍ ഓഹരി 25 ശതമാനം ഉയര്‍ന്നു. 450 രൂപയില്‍ നിന്നും 690 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. 2022 ലെ കണക്കെടുക്കുകയാണെങ്കില്‍ 50 ശതമാനമാണ് വളര്‍ച്ച.

ബാറ്ററി നിര്‍മ്മാതാക്കള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍, പിവിസി എക്‌സ്ട്രൂഡ്, മോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവര്‍ക്കായി നിലവാരമുള്ള ലെഡ്, ലെഡ് അലോയ്കളും പിവിസി അഡിറ്റീവുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 1995 ല്‍ സ്ഥാപിതമായ പാണ്ടി ഓക്‌സൈഡ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ് ചെന്നൈയില്‍ രണ്ട് സ്ഥാപനങ്ങളും ആന്ധ്രയിലെ റെനിഗുണ്ടയില്‍ ഒരു പ്ലാന്റും നടത്തുന്നു.

ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് 2,27,252 കമ്പനി ഓഹരികളാണ് ചെന്നൈയില്‍ നിന്നുള്ള പ്രമുഖ നിക്ഷേപക ഡോളി ഖന്ന കൈവശം വച്ചിരിക്കുന്നത്. 3.91 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്.

X
Top