ഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി

ഡോളര്‍ സൂചിക നാല്‌ മാസത്തെ താഴ്‌ന്ന നിലയില്‍

ന്യൂഡൽഹി: ഡോളര്‍ സൂചിക നാലര മാസത്തെ താഴ്‌ന്ന നിലവാരമായ 103ല്‍ എത്തി. ജനുവരി അവസാനം ഡോളര്‍ സൂചിക 110 നിലവാരത്തിലായിരുന്നു. രൂപ ഉള്‍പ്പെടെ എല്ലാ ഏഷ്യന്‍ കറന്‍സികളും ഡോളറിനെതിരെ ശക്തിയാര്‍ജിച്ചു.

രൂപ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന ഉയര്‍ന്ന പ്രതിവാര നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. യൂറോ, ജാപ്പനീസ്‌ യെന്‍, പൗണ്ട്‌ സ്റ്റെര്‍ലിംഗ്‌, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ്‌ ക്രോണ, സ്വിസ്‌ ഫ്രാങ്ക്‌ എന്നീ ആറ്‌ കന്‍സികള്‍ ഉള്‍പ്പെട്ട `ബാസ്‌കറ്റു’മായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യമെത്രയെന്ന്‌ കണക്കാക്കുന്ന സൂചികയാണ്‌ ഡോളര്‍ സൂചിക.

ഈ സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കറന്‍സികള്‍ക്ക്‌ വ്യത്യസ്‌തമായ വെയിറ്റേജാണുള്ളത്‌. യുഎസ്സിലെ തൊഴിലുകളുടെ എണ്ണം കുറഞ്ഞത്‌ ഡോളര്‍ സൂചികയുടെ ഇടിവിന്‌ കാരണമായി.

അതേ സമയം വ്യാപാര യുദ്ധത്തിന്റെ റിസ്‌കുകള്‍ നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്ന്‌ വലിയ ഇടിവ്‌ ഡോളര്‍ സൂചികയില്‍ ഉണ്ടാകാനിടയില്ലെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതു മൂലം ജനുവരി മുതല്‍ രൂപ തുടര്‍ച്ചയായി ദൂര്‍ബലമാവുകയാണ്‌ ചെയ്‌തത്‌.

ഫെബ്രുവരി 10ന്‌ ഒരു ഡോളറിന്‌ 87.95 എന്ന എക്കാലത്തെയും താഴ്‌ന്ന നിരക്കിലെത്തുകയും ചെയ്‌തു.

X
Top