നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

കറന്‍സി നോട്ടുകളില്‍ എഴുതിയാല്‍ അവ അസാധുവാകുമോ?

ന്യൂഡല്‍ഹി: 2000, 500, 200, 100, 50, 20 രൂപ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയതായി കണ്ടാല്‍ ഭയപ്പെടേണ്ട. അവ സാധുവാണ്. കറന്‍സിയില്‍ എന്തെങ്കിലും എഴുതുന്ന പക്ഷം അത് അസാധുവാകില്ലെന്നും നിയമപരമായ ടെന്‍ഡറായി തുടരുമെന്നും ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വ്യക്തമാക്കി.

എന്നാല്‍ കുത്തിക്കുറിക്കുന്നത് ശരിയായ കീഴ് വഴക്കമല്ല. അത് കറന്‍സികളെ നാശമാക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ഔദ്യോഗിക വസ്തുത പരിശോധകരായ പിഐബി ഫാക്ട് ചെക്ക് ആര്‍ബിഐയെ ഉദ്ദരിച്ച് പറഞ്ഞു.

പുതിയ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയാല്‍ അത് അസാധുവാകുമെന്നായിരുന്നു വ്യാജ സന്ദേശം. “‘ഇല്ല, സ്‌ക്രൈബ്ലിംഗ് ഉള്ള ബാങ്ക് നോട്ടുകള്‍ അസാധുവല്ല, നിയമപരമായ ടെന്‍ഡറായി അത് തുടരും,” പിഐഫി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്യുന്നു. അതേസമയം നോട്ടില്‍ ഒന്നും എഴുതരുത്.

“ക്ലീന്‍ നോട്ട് പോളിസി പ്രകാരം, കറന്‍സി നോട്ടുകളില്‍ എഴുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു, അത് അവയെ നശിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു,” പിഐബി വ്യക്തമാക്കി.

X
Top