കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അമേരിക്കയിൽ ബിസിനസ് ചെയ്യാം, സ്റ്റാർട്ട്ഗ്ലോബൽ വഴി

ന്യൂയോർക്ക്: ലോകത്തെവിടെ ഇരുന്നു വേണമെങ്കിലും അമേരിക്കയിൽ ബിസിനെസ്സ് ചെയ്യാൻ ഉള്ള പ്ലാറ്റഫോം ഒരുക്കിയിരിക്കുകയാണ് സ്റ്റാർട്ട് ഗ്ലോബൽ എന്ന സ്റ്റാർട്ടപ്പ്. ഇതിനോടകം ലോകത്തെ 120 ഇൽ പരം രാജ്യങ്ങളിൽ നിന്നും 3000 ത്തോളം കമ്പനികൾ സ്റ്റാർട്ട് ഗ്ലോബൽ സേവനം ഉപയോഗിക്കുന്നുണ്ട്.
മലയാളിയായ സഞ്ജയ് നെടിയറയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാർട്ട് ഗ്ലോബൽ എന്ന യുഎസ് ആസ്ഥനമായ ഈ കമ്പനി പുതിയ നിക്ഷേപം സ്വീകരിക്കാൻ ഒരുങ്ങുകയാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായി സ്വന്തം ഉപഭോക്താക്കളിൽ നിന്നും ആണ് സ്റ്റാർട്ട് ഗ്ലോബൽ നിക്ഷേപം സ്വീകരിക്കുന്നത്. 4 വർഷം മുൻപ് തുടങ്ങിയ കമ്പനിയിൽ ലോകത്തെ മുൻനിര നിക്ഷേപകർ പലരും ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ആക്സിലറേറ്ററിൽ ഒന്നായ ടെക്സ്റ്റാർസിൽ ഇടം പിടിച്ചിട്ടുള്ള കമ്പനിയിൽ ട്വിറ്റർ സ്ഥാപകൻ ബിസ്സ് സ്റ്റോൺ, കോയിൻ ബേസ് മുൻ സിടിഒ ബാലാജി ശ്രീനിവാസൻ, കനേഡിയൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ മാവെറിക്സ് സ്ഥാപകൻ ജോൺ ഋഫൊളോ എന്നിവർ അടക്കം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇപ്പോൾ സ്വന്തം ഉപഭോക്താക്കൾക്കും നിക്ഷേപം നടത്താൻ അവസരം ഒരുക്കുകയാണ് അവർ.


സ്റ്റാർട്ട് ഗ്ലോബൽ വഴി വിവിധ സ്ഥാപനങ്ങൾ നടത്തുന്ന യുഎസ് ബിസിനസ്സുകൾ 2500 കോടി രൂപയിൽ അധികം വരുമാനം നേടിയതായി സ്റ്റാർട്ട് ഗ്ലോബൽ സിഇഒ സഞ്ജയ് നേടിയറ അറിയിച്ചു.
കമ്പനിയിൽ കുറഞ്ഞത് 10 ഉയർന്ന നിക്ഷേപകരെങ്കിലും നിലവിലുണ്ട്.
ഉപഭോക്താക്കൾക്കൊപ്പം ലോകത്തെവിടെ നിന്ന് വേണമെങ്കിലും സ്റ്റാർട്ട് ഗ്ലോബലിൽ നിക്ഷേപം നടത്താൻ അവസരമുണ്ട്. https://republic.com/startglobal എന്ന വെബ്സൈറ്റിൽ ഇതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

X
Top