എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഡിഎല്‍ഫ് 10,000 കോടി രൂപ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു

മുംബൈ: പ്രമുഖ ഡവലപ്പര്‍മാരായ ഡിഎല്‍എഫ് വന്‍ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു.2026, 2027 സാമ്പത്തികവര്‍ഷങ്ങളില്‍ 5000 കോടി രൂപ വീതമാണ് കമ്പനി നിക്ഷേപിക്കുക.

2026 സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 6700 കോടി രൂപ റെന്റല്‍ വരുമാനം ലക്ഷ്യമിട്ടാണിത്. ഓഫീസ്, റീട്ടെയ്ല്‍ പ്രൊജക്ടുകളില്‍ നിന്നും ഇത് സാധ്യമാകുമെന്ന്  കമ്പനി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറു (റെന്റല്‍ ബിസിനസ്)മായ ശ്രീരാം ഖട്ടര്‍ പറഞ്ഞു.

ലക്ഷ്യമിടുന്ന വരുമാനത്തില്‍ 5900 കോടി രൂപ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡവലപ്പേഴ്‌സ് വഴിയും 750 കോടി രൂപ ഡിഎല്‍ഫ്, ആട്രിയം പ്ലേയ്‌സ് വഴിയും സാധ്യമാകും. 43-44 ദശലക്ഷം ചതുരശ്ര അടി ആസ്തികളാണ് ഡിഎല്‍എഫിന്റെ റെന്റല്‍ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നത്.

ഓഫീസ് പാര്‍ക്കുകള്‍, ഐടി,ഐടിഇഎസ് സെസ്, റീട്ടെയ്ല്‍ സ്ഥലങ്ങള്‍, ഹോസ്പിറ്റാാലിറ്റി സംരഭങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഡിഎല്‍ഫും ഹൈന്‍സും ചേര്‍ന്ന സംയുക്ത സംരഭമാണ് ആട്രിയം പ്ലേയ്‌സ്.

X
Top