തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സെപ്റ്റംബർ പാദത്തിൽ 487 കോടിയുടെ ലാഭം രേഖപ്പെടുത്തി ഡിഎൽഎഫ്

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 28% വർധനവോടെ 487 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി റിയൽറ്റി പ്രമുഖരായ ഡിഎൽഎഫ്. കൂടാതെ എൻസിഡികളിലൂടെയും മറ്റ് ഡെറ്റ് സെക്യൂരിറ്റികളിലൂടെയും ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പ്രമേയവും ബോർഡ് അംഗീകരിച്ചു.

ഈ കാലയളവിൽ കമ്പനിയുടെ റെസിഡൻഷ്യൽ ബിസിനസ്സ് 2,052 കോടി രൂപയുടെ പുതിയ വിൽപ്പന ബുക്കിംഗുകൾ നേടി, ഇത് 36% വാർഷിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഒപ്പം ഡിഎൽഎഫിന്റെ ഏകീകൃത വരുമാനം കഴിഞ്ഞ വർഷത്തെ 1,123 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,369 കോടി രൂപയായി വർധിച്ചു.

പ്രാഥമികമായി റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഡിഎൽഎഫ് ലിമിറ്റഡ്. ഭൂമി ഏറ്റെടുക്കൽ, പദ്ധതി ആസൂത്രണം, നിർമ്മാണം, വിപണനം തുടങ്ങിയ റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

X
Top