വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

3,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് ഡിഎൽഎഫ്

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡിഎൽഎഫ് അടുത്ത 5-6 വർഷത്തിനുള്ളിൽ ഏകദേശം 3,000 കോടി രൂപയുടെ നിക്ഷേപത്തോടെ 5 ദശലക്ഷം ചതുരശ്ര അടിയുടെ പ്രൊജക്റ്റ് വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കമ്പനിയുടെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു. ഇതിനായി കമ്പനി ഗുരുഗ്രാമിലും ഗോവയിലും മാളുകളും, ഗുരുഗ്രാമിൽ ഹൈ സ്ട്രീറ്റുകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. തങ്ങളുടെ വികസന പരിപാടി അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ തങ്ങളുടെ റീട്ടെയിൽ പോർട്ട്ഫോളിയോയെ  ഇരട്ടിയാക്കാൻ സഹായിക്കുമെന്ന് ഡിഎൽഎഫ് റെന്റൽ ബിസിനസ് എംഡി ശ്രീറാം ഖട്ടർ പറഞ്ഞു.

ആളോഹരി വരുമാനത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായ ഗോവ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാമതാണെന്നും, അതേസമയം, ഗുരുഗ്രാമിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യ ആസൂത്രണ ഘട്ടത്തിലാണെന്നും, ഗുരുഗ്രാമിലെ മാൾ നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയേക്കാൾ ഒന്നര മടങ്ങ് വലുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമികമായി റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഡിഎൽഎഫ്  ലിമിറ്റഡ്. ഭൂമി ഏറ്റെടുക്കൽ മുതൽ പദ്ധതി ആസൂത്രണം ചെയ്യൽ, നടപ്പാക്കൽ, നിർമാണം, വിപണനം തുടങ്ങി റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ എല്ലാ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നു.

X
Top