ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

എൻഎസ്ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റുമായി കൈകോർത്ത് ഡിജെ മീഡിയപ്രിന്റ്

മുംബൈ: എൻഎസ്ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഡിജെ മീഡിയപ്രിന്റ് & ലോജിസ്റ്റിക്സ്. സ്ഥാപനത്തിന് വിവിധ സേവനങ്ങൾ നൽകുന്നതിനായി ആണ് ഈ പങ്കാളിത്തമെന്ന് ഡിജെ മീഡിയപ്രിന്റ് & ലോജിസ്റ്റിക്സ് അറിയിച്ചു. ഈ അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 5 ശതമാനം ഉയർന്ന് 145.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സഹകരണത്തിന് കീഴിൽ ഡിജെ മീഡിയപ്രിന്റ്, ഡിവിഡന്റ് വാറണ്ടുകൾ ഇസിഎസ് അറിയിപ്പ് കത്തുകൾ ആശയവിനിമയങ്ങൾ എന്നിവയുടെ അച്ചടി, പോസ്റ്റ്/കൊറിയർ വഴി രേഖകൾ അയക്കൽ, ഡിജിറ്റൈസേഷൻ & റെക്കോർഡ് മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയ നിക്ഷേപക ആശയവിനിമയങ്ങൾക്കായി ഉള്ള ഡിസൈനിംഗ് വേരിയബിൾ ഡാറ്റ പ്രോസസ്സിംഗ് സേവനങ്ങൾ എൻഎസ്ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റിന് നൽകും.

ലോജിസ്റ്റിക്സ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ കമ്പനിയാണ് ഡിജെ മീഡിയപ്രിന്റ് & ലോജിസ്റ്റിക്സ്. പിക്കിംഗ്, പാക്കേജിംഗ്, ഷിപ്പിംഗ്, റെക്കോർഡ് മാനേജ്മെന്റ്, മെയിലിംഗ്, മറ്റ് സപ്ലൈ ചെയിൻ അനുബന്ധ സേവനങ്ങൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.

X
Top