പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിക്‌സണ്‍ ഇലക്ട്രോണിക്‌സ്

ന്യൂഡല്‍ഹി: ഡിക്‌സണ്‍ ഇലക്ട്രോണിക്‌സ് ചൊവ്വാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 80.6 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 27.7 ശതമാനം അധികം.

വരുമാനം 3.8 ശതമാനം ഉയര്‍ന്ന് 3065.5 കോടി രൂപയായി. 2947 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്. അറ്റാദായം 62 കോടി രൂപ മാത്രമാണ് കണക്കുകൂട്ടിയിരുന്നത്.

എബിറ്റ 32.3 ശതമാനം ഉയര്‍ന്ന് 156.3 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 4 ശതമാനത്തില്‍ നിന്നും 5.1 ശതമാനമായി ഉയര്‍ന്നു. 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

X
Top