ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി:ദീപാവലി സീസണ്‍ വില്‍പ്പന റെക്കോര്‍ഡ് ഉയരമായ 6.05 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 5.4 ലക്ഷം കോടി രൂപയുടെ സാധനങ്ങളും 65000 കോടി രൂപയുടെ സേവനങ്ങളുമാണ് വിറ്റഴിക്കപ്പെട്ടത്. ഉപഭോഗം പുനരുജ്ജീവിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വില്‍പന 25 ശതമാനം കൂടുതലാണ്.

ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറച്ച നടപടി നിര്‍ണ്ണായകമായി. ഇതോടെ മധുരപലഹാരങ്ങള്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങല്‍ എന്നിവ ഉത്സവകാലത്ത് കൂടുതല്‍ താങ്ങാവുന്നതായി.സ്വദേശി ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന ലഭ്യമായതായും ധനമന്ത്രി പറഞ്ഞു. വില്‍പ്പനയുടെ ഏകദേശം 85 ശതമാനവും പരമ്പരാഗത റീട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്നാണ്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഭൗതിക കടകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ജിഎസ്ടി പരിഷ്‌ക്കരണം വില്‍പ്പനയെ സഹായിച്ചതായി 72 ശതമാനം വ്യാപാരികള്‍ വിശ്വസിക്കുന്നു. ഏകദേശം 9 കോടി ചെറുകിട ബിസിനസുകളും നിര്‍മ്മാണ യൂണിറ്റുകളും ഇന്ത്യയിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇവര്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നു.

X
Top