അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ദുര്‍ബലമായ നാലാംപാദ പ്രകടനം സ്വാധീനിച്ചില്ല, ഡിവിസ് ലാബ്‌സ് ഓഹരി ഉയര്‍ന്നു, വാങ്ങല്‍ റേറ്റിംഗുമായി ജെഫറീസ്

ന്യൂഡല്‍ഹി: ത്രൈമാസ ഫലങ്ങളോട് നിക്ഷേപകര്‍ അനുകൂലമായി പ്രതികരിച്ചതിനാല്‍ ഡിവിസ് ലാബ്‌സ് ഓഹരി തിങ്കളാഴ്ച ഉയര്‍ന്നു. 5.38 ശതമാനം ഉയര്‍ന്ന് 3265 രൂപയിലായിരുന്നു ക്ലോസിംഗ്. ദുര്‍ബലമായ മൂന്നാംപാദ ഫലങ്ങളാണ് പുറപ്പെടുവിച്ചതെങ്കിലും ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് ഓഹരിയില്‍ ബുള്ളിഷാണ്.

3610 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ കമ്പനി മികച്ച വരുമാനം വീണ്ടെടുക്കുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.കുറഞ്ഞ ചെലവുകള്‍ കാരണമുള്ള എബിറ്റ വളര്‍ച്ച, 2024-25 സാമ്പത്തികവര്‍ഷങ്ങളില്‍ 4 ശതമാനം/13 ശതമാനം വരുമാന വളര്‍ച്ച എന്നിവയും പ്രതീക്ഷിക്കുന്നു.

അതേസമയം മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് 2900 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വില്‍പന റേറ്റിംഗുമാണ് നല്‍കുന്നത്.321 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64 ശതമാനം കുറവാണിത്.

വരുമാനം 22.5 ശതമാനം കുറഞ്ഞ് 1951 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 5 ശതമാനവും വരുമാനം 14.2 ശതമാനവും ഉയര്‍ന്നു. ടോപ്പ് ലൈനിലെ ഇടിവും മോശം പ്രവര്‍ത്തന മികവുമാണ് പ്രകടനത്തെ ബാധിച്ചത്.

കോവിഡ് -19 മരുന്നായ മോള്‍നുപിരാവിറിന്റെ വില്‍പ്പന പൂജ്യമായതാണ് വരുമാന ഇടിവിന് കാരണം.മോള്‍നുപിരാവിറിന്റെ വില്‍പ്പനയില്‍ നിന്ന് കമ്പനി കഴിഞ്ഞ വര്‍ഷം 95 ദശലക്ഷം ഡോളര്‍ വരുമാനം നേടിയിരുന്നു. മെര്‍ക്കുമായുള്ള എക്സ്‌ക്ലൂസീവ് കരാര്‍ പ്രകാരമാണിത്.

എബിറ്റ 56 ശതമാനം താഴ്ന്ന് 488 കോടി രൂപയായപ്പോള്‍ ചെലവ് 1495 കോടി രൂപയില്‍ നിന്നും 1550 കോടി രൂപയായി വര്‍ദ്ധിച്ചു. മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 1823 കോടി രൂപയാണ് അറ്റാദായം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38.4 ശതമാനം ഇടിവ്. വരുമാനം 13 ശതമാനം താഴ്ന്ന് 7768 കോടി രൂപയായി. 30 രൂപ ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

X
Top