ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

തുടർച്ചയായ നാലാം ത്രൈമാസ ഇടിവിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിന് 2.8 ദശലക്ഷം വരിക്കാരെ നഷ്ടമായി

ഡിസ്നിയുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ ഡിസ്നി+ ഹോട്ട്സ്റ്റാർ, 2023 സെപ്റ്റംബർ 30ന് അവസാനിച്ച നാലാം പാദത്തിൽ പണമടച്ചുള്ള വരിക്കാരുടെ എണ്ണത്തിൽ 2.8 ദശലക്ഷം ഇടിവ് റിപ്പോർട്ട് ചെയ്തു.

പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് തുടർച്ചയായ നാലാം പാദത്തിലും തുടരുന്നത്, പണമടച്ചുള്ള വരിക്കാരെ നിലനിർത്തുന്നതിൽ വിപണിയിലെ നിലവിലുള്ള വെല്ലുവിളികളെ സൂചിപ്പിക്കുന്നു.

ഈ പാദത്തിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പെയ്ഡ് അംഗങ്ങളുടെ എണ്ണം 37.6 ദശലക്ഷമായി കുറഞ്ഞു, മുൻ പാദത്തിൽ പണമടച്ച 40.4 ദശലക്ഷം അംഗങ്ങളിൽ നിന്ന് 7 ശതമാനം ഇടിവ്.
2022 ഒക്‌ടോബറിൽ അവസാനിച്ച പാദത്തിൽ (Q4FY22) ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ 61.3 ദശലക്ഷം വരിക്കാരെ റിപ്പോർട്ട് ചെയ്‌തിരുന്നു.

സ്‌ട്രീമിംഗ് കമ്പനിയ്ക്ക് ഇന്ത്യയിൽ അതിന്റെ അടിസ്ഥാന വളർച്ചയ്ക്ക് സഹായകമായ പ്രധാന ഉള്ളടക്കങ്ങളുടെ സംപ്രേക്ഷണാവകാശം ഇല്ലാത്ത സമയത്താണ് സബ്‌സ്‌ക്രൈബർ ബേസ് കുറയുന്ന റിപ്പോർട്ട് വരുന്നത്: ഐപിഎൽ സ്ട്രീമിംഗ് അവകാശങ്ങളും പ്രീമിയം HBO ഉള്ളടക്കവും സംപ്രേക്ഷണം ചെയ്യുന്നതിനുള്ള അവകാശം Viacom18ന്റെ ജിയോസിനിമ നേടിയിരുന്നു.

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ഓരോ പെയ്ഡ് സബ്‌സ്‌ക്രൈബർമാരിൽ നിന്നും നേടുന്ന ശരാശരി പ്രതിമാസ വരുമാനം മുൻ പാദത്തിലെ 0.59 ഡോളറിൽ നിന്ന് ഈ പാദത്തിൽ $0.70 ആയി വർദ്ധിച്ചു.

X
Top