ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പ്രത്യക്ഷ നികുതി വരുമാനം 11.18 ശതമാനമുയര്‍ന്ന് 3.80 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: പ്രത്യക്ഷ നികുതി പിരിവ്, നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ 17 വരെ 11.18 ശതമാനം വര്‍ധിച്ച് 3,79,760 കോടി രൂപയായി.ടിഡിഎസ്(ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്), കോര്‍പ്പറേറ്റ് അഡ്വാന്‍സ് നികുതി എന്നിവയുടെ ആരോഗ്യകരമായ വര്‍ധനവാണ് മൊത്തം നികുതി വര്‍ധിപ്പിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുള്ള, അറ്റ പ്രത്യക്ഷ നികുതി വരവ് 4,19,338 കോടി രൂപയാണ്.

ഇതില്‍ കോര്‍പറേറ്റ് നികുതി (സിഐടി) 1,87,311 കോടി രൂപയും വ്യക്തിഗത ആദായ നികുതി (പിഐടി) 231391 കോടി രൂപയുമായി. സ്രോതസില്‍ നിന്നുള്ള നികുതി കുറച്ചത് 271849 കോടി രൂപ. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഡ്വാന്‍സ് ടാക്‌സ് പിരിവ് ജൂണ്‍ 17 വരെ 1,16,776 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13.70 ശതമാനം വളര്‍ച്ച. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 208 അനുസരിച്ച്, ഒരു വര്‍ഷത്തെ എസ്റ്റിമേറ്റ് നികുതി ബാധ്യത 10,000 രൂപയോ അതില്‍ കൂടുതലോ ഉള്ളവര്‍, നികുതി ‘അഡ്വാന്‍സ് ടാക്‌സ്’ രൂപത്തില്‍ മുന്‍കൂറായി അടയ്ക്കണം. മാര്‍ച്ച് 31 വരെ അടയ്ക്കുന്ന ഏതൊരു നികുതിയും അഡ്വാന്‍സ് ടാക്‌സായി കണക്കാക്കും.

X
Top