തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കേരളത്തിലെ കാർ വില്പനയിൽ ഇടിവ്

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ സംസ്ഥാനത്ത് പ്രീമിയം സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിൽ കുറവ് രേഖപ്പെടുത്തി. 10-20 ലക്ഷം രൂപ റേഞ്ചിൽ വിലവരുന്ന മിഡ്‌സൈസ് വിഭാഗത്തിലും 20 ലക്ഷം രൂപയിലധികം വിലവരുന്ന പ്രീമിയം എസ്‌യുവി വാഹനങ്ങളുടെ വില്പനയിലുമാണ് മുൻവർഷത്തെ അപേക്ഷിച്ച് വ്യക്തമായ കുറവുണ്ടായിട്ടുള്ളത്. ഹ്യുണ്ടായി ടക്‌സോൺ, ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ എന്നിവ ഉൾപ്പെടുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തിലും വിൽപ്പന ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ 18 ശതമാനമാനത്തോളം കുറഞ്ഞു. ഇന്ധനക്ഷമത, പരിസ്ഥിതി സൗഹൃദ വാഹനങ്ങളോട് ഉപഭോക്താക്കൾക്കുണ്ടായ  ഉയർന്ന താത്പര്യം, ഇലക്ട്രിക് വാഹനങ്ങളുമായുള്ള മത്സരം എന്നിവയെല്ലാം വെല്ലുവിളി സൃഷ്ടിച്ചതായി വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു.

സാമ്പത്തിക  വർഷത്തിന്റെ ആദ്യ അഞ്ച് മാസക്കാലത്ത് 10 ലക്ഷം രൂപ വരെ വിലയുള്ള ഹാച്ച്ബാക്ക് വിഭാഗത്തിൽ 16 ശതമാനത്തോളം വില്പന കുറഞ്ഞു. 10 ലക്ഷം  -20 ലക്ഷം രൂപ നിലവാരത്തിൽ വിലവരുന്ന മിഡ്‌സൈസ് വിഭാഗത്തിൽ ഗണ്യമായ കുറവാണ് വില്പനയിൽ സംഭവിച്ചത്. വില്പനയിൽ 55 ശതമാനത്തോളം ഇടിവ് ഈ വിഭാഗത്തിലുണ്ടായി. 20 ലക്ഷം രൂപയിലധികം വിലവരുന്ന പ്രീമിയം എസ്‌യുവി വാഹനങ്ങളുടെ വില്പനയിലും 18% കുറവുണ്ടായി.

X
Top