
മുംബൈ: ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 2025 ല്‍ ഇതുവരെ 5 ലക്ഷം കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. എന്‍എസ്ഇയുടെ താല്‍ക്കാലിക ഡാറ്റ പ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍, ഇന്‍ഷൂറര്‍മാര്‍, മറ്റ് പ്രാദേശിക സ്ഥാപനങ്ങള്‍ എന്നിവ 5.13 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് നടപ്പ് വര്‍ഷത്തില്‍ വാങ്ങിയത്.
അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരി വിറ്റഴിക്കല്‍ തുടരുകയാണ്. നടപ്പ് വര്‍ഷത്തില്‍ 1.6 ലക്ഷം കോടി രൂപ പിന്‍വലിച്ച അവര്‍ കഴിഞ്ഞവര്‍ഷം 1.21 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഡിഐഐ 2024 ല്‍ 5.25 ലക്ഷം കോടി രൂപയുടേയും 2023 ല്‍ 1.81 ലക്ഷം കോടി രൂപയുടേയും ഓഹരികളാണ് വാങ്ങിയത്.
ഡിഐഐ വാങ്ങലിന് വലിയ തോതില്‍ വിപണിയെ തുണയ്ക്കാനായില്ല. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 30 ശതമാനം ബിഎസ്ഇ 500 ഓഹരികള്‍ മാത്രമാണ് പോസിറ്റീവ് റിട്ടേണ്‍സ് നല്‍കിയത്. 2025 ല്‍ ഇതുവരെ സെന്‍സെക്‌സ് 2.1 ശതമാനവും നിഫ്റ്റി 3.1 ശതമാനവും ഉയര്‍ന്നു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ഇത് വഴി സാധിച്ചു.