സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഡിഐഐ ഇക്വിറ്റി നിക്ഷേപത്തില്‍ വന്‍ വര്‍ധന

മുംബൈ: ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ (ഡിഐഐ) ഇക്വിറ്റി നിക്ഷേപം 2025 ന്റെ ആദ്യ ഏഴ് മാസങ്ങളില്‍ 4 ലക്ഷം കോടി രൂപയായി. 2007 ന് ശേഷമുള്ള ഉയര്‍ന്നതും 2024 നെ അപേക്ഷിച്ച് 1.82 ലക്ഷം കോടി രൂപ കൂടുതലുമാണിത്.

സുസ്ഥിരമായ മ്യൂച്വല്‍ഫണ്ട് എസ്‌ഐപികളും ഇന്‍ഷൂറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയുടെ നിക്ഷേപവുമാണ് തുണയായത്.

ഇതില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം 3 ലക്ഷം കോടി രൂപയാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ 48,000 കോടി രൂപ ഒഴുക്കിയപ്പോള്‍ പെന്‍ഷന്‍ ഫണ്ട് വിഹിതം 21500 കോടി രൂപയായി.

കഴിഞ്ഞ ഏഴ് മാസങ്ങളില്‍ മാര്‍ച്ച് മാസത്തിലാണ് ഡിഐഐ നിക്ഷേപം തണുത്തത്. എന്നാല്‍ മെയിലും ജൂണിലും നിക്ഷേപം വീണ്ടെടുപ്പ് നടത്തിയ നിക്ഷേപ ഒഴുക്ക് ഈ മാസങ്ങളില്‍ യഥാക്രമം 66,000 കോടി രൂപയും 72600 കോടി രൂപയുമായി വര്‍ധിച്ചു.

ബ്ലോക്ക് ഡീലുകള്‍, പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ), ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) എന്നിവയാണ് നിക്ഷേപ സ്ഥാപനങ്ങളെ ആകര്‍ഷിച്ചതെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

തണുപ്പന്‍ ത്രൈമാസ വരുമാനം, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലാണ് ഡിഐഐകള്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഈ വര്‍ഷം ഇതുവരെ 86500 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

X
Top