ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഡിഐഐ നിക്ഷേപം റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: അസ്ഥിരത പടരുമ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ഓഹരി വിപണിയില്‍ നിക്ഷേപം തുടര്‍ന്നു. മാത്രമല്ല, കഴിഞ്ഞ 12 മാസത്തില്‍ അവരുടെ ഭാഗത്തുനിന്നുള്ള പണമൊഴുക്ക് 80 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ഉയരത്തിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) പിന്‍വലിച്ച 40 ബില്യണ്‍ ഡോളറിന്റെ ഇരട്ടി.

ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് പ്രകാരം മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി സ്‌കീമുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്ഐപി) സംഭാവനകളാണ് ഡിഐഐ ചാലക ശക്തി. ഇന്ത്യന്‍ കുടുംബങ്ങള്‍ സമ്പാദ്യം വൈവിദ്യവത്ക്കരിക്കുന്നത് എസ്‌ഐപികളെ ഉയര്‍ത്തുന്നു. അതേസമയം ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടര്‍ന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സ്ഥിരമായി 1.2 ബില്യണ്‍ ഡോളര്‍ മുതല്‍ 2.3 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപമിറക്കിയ എഫ്പിഐ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍) ജൂലൈയില്‍ 2.9 ബില്യണ്‍ ഡോളറും ഓഗസ്റ്റില്‍ 25751.02 കോടി രൂപയും പിന്‍വലിക്കുകയായിരുന്നു.

പ്രധാന ഏഷ്യന്‍ വിപണികളായ തായ് വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവ ജൂലൈയില്‍ യഥാക്രമം 18.3 ബില്യണ്‍ ഡോളര്‍, 16.1 ബില്യണ്‍ ഡോളര്‍, 4.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെ വിദേശ നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ദക്ഷിണകൊറിയയില്‍ നിന്നും എഫ്പിഐകള്‍ 59 മില്യണ്‍ ഡോളര്‍ പിന്‍വലിച്ചപ്പോള്‍ ജപ്പാന്‍ 12.5 ബില്യണ്‍ ഡോളറും ഇന്തോനേഷ്യ 515 മില്യണ്‍ ഡോളറും നേടി.

X
Top