ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഒപ്പിട്ടുകലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു

ഡിഐഐ ഓഗസ്റ്റ് മാസത്തില്‍ വാങ്ങിയത് 55795.28 കോടി രൂപയുടെ ഓഹരികള്‍, എഫ്‌ഐഐ വില്‍പന തുടരുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 10,172.64 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) തുടര്‍ച്ചയായ 17-ാമത്തെ ആഴ്ചയും അറ്റ നിക്ഷേപകരായി. 1899.76 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവര്‍ വാങ്ങിയത്.

ഓഗസ്റ്റില്‍ ഇതുവരെ എഫ്‌ഐഐ 24191.51 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 55795.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ബിഎസ്ഇ സെന്‍സെക്സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.

ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

X
Top